Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​േൻറാണിയോ ഗുട്ടെറസ്​ യു.എന്‍ സെക്രട്ടറി ജനറൽ

text_fields
bookmark_border
അ​േൻറാണിയോ ഗുട്ടെറസ്​ യു.എന്‍ സെക്രട്ടറി ജനറൽ
cancel

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 67കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്. 

2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്​.

ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്‍െറ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ഇതിന്‍െറ ഭാഗമായി അസംബ്ളി പ്രസിഡന്‍റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന്, സഭാ സമ്മേളനവും നടക്കും.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UN Set to Appoint New Secretary-General
Next Story