Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയൻ വ്യോമാക്രമണം:...

സിറിയൻ വ്യോമാക്രമണം: യു.എന്നിൽ റഷ്യക്ക് തിരിച്ചടി; അപലപിക്കുന്ന പ്രമേയം രക്ഷാസമിതി തള്ളി

text_fields
bookmark_border
സിറിയൻ വ്യോമാക്രമണം: യു.എന്നിൽ റഷ്യക്ക് തിരിച്ചടി; അപലപിക്കുന്ന പ്രമേയം രക്ഷാസമിതി തള്ളി
cancel

യു.എൻ: സി​റി​യ​യി​ൽ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യക്ക് തിരിച്ചടി. സിറിയൻ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം തള്ളി. 

ഡ​മ​സ്​​ക​സിലുള്ള രാസായുധ ശേഖരം തകർത്തെന്ന് അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാൽ, രാസായുധ നിർവീകരണ സംഘടനയുടെ പരിശോധനയിൽ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യൻ പ്രതിനിധി വാസിലി നെബൻസിയ വ്യക്തമാക്കി. 

സിറിയയെ ആക്രമിച്ച യു.​എ​സ്, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എന്നീ രാജ്യങ്ങൾ നുണയന്മാരും കൊള്ളക്കാരും ആത്മവഞ്ചകരും ആണെന്ന് സിറിയൻ പ്രതിനിധി ബഷർ ജാഫരി പ്രതികരിച്ചു. 

വി​മ​ത​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ്, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​റി​യ​യി​​ലെ രാ​സാ​യു​ധ ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യിരുന്നു​ യു.എസിന്‍റെ നേതൃത്വത്തിൽ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ക്ര​മ​ണം നടത്തിയത്. ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ലെ ഒ​ന്നും ഹിം​സി​ലെ ര​ണ്ടും കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യിരുന്നു​ ആ​​​ക്ര​മ​ണം. 

സി​റി​യ​യു​ടെ സു​ഹൃ​ദ്​ രാ​ജ്യ​മാ​യ റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പ്​ തള്ളിയാണ്​ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നടപടി. അ​​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തെ ക​ടു​ത്ത​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച്​ റ​ഷ്യ രം​ഗ​ത്തെ​ത്തി. സം​ഘ​ർ​ഷം തു​ട​ങ്ങി​യ​തു ​മു​ത​ൽ ബ​ശ്ശാ​ർ സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന റ​ഷ്യ സി​റി​യ​ക്കെ​തി​രാ​യ ഏ​ത്​ ആ​ക്ര​മ​ണ​ത്തെ​യും ചെ​റു​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsun security councilsyrian attackUS-led strikesmalayalaman news
News Summary - UN Security Council rejected Syria's ally, Russia, and condemning the US-led strikes -World News
Next Story