യു.എൻ രക്ഷാസമിതി പരിഷ്കരണം ഇഴയുന്നതിൽ പ്രതിഷേധവുമായി ജി-4 രാജ്യങ്ങൾ
text_fieldsയുനൈറ്റഡ് നേഷൻസ്: യു.എൻ രക്ഷാസമിതി പരിഷ്കരണ നടപടി ഇഴയുന്നതിൽ പ്രതിഷേധവുമായി ഇന്ത്യയുൾപ്പെടെയുള്ള ജി-4 രാജ്യങ്ങൾ രംഗത്ത്. യു.എന്നിെൻറ പ്രസക്തിയും വിശ്വാസ്യതയും സംരക്ഷിക്കാനുള്ള കൂടിയാലോചനകൾ ആരംഭിക്കാനുള്ള സമയമായെന്ന് ജി-4 കൂട്ടായ്മയിലെ ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.
യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം എന്ന ആവശ്യത്തെ ഇൗ രാജ്യങ്ങൾ പരസ്പരം പിന്തുണക്കുന്നുണ്ട്. യു.എൻ െപാതുസഭയുടെ 73ാമത് യോഗത്തിനിടെ ഇന്ത്യയുടെ ഒാഫിസിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ നേതൃത്വത്തിൽ ജി-4 വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നു. ഇതിൽ മറ്റു മൂന്നു രാജ്യങ്ങളുടെയും മന്ത്രിമാർ പെങ്കടുത്തു. വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യം എന്ന ആശയത്തെ പിന്തുണക്കുമെന്ന് യോഗശേഷം വിദേശകാര്യ മന്ത്രിമാർ പുറത്തുവിട്ട സംയുക്ത പ്രസ്താവന വ്യക്തമാക്കി.
പുതിയ നൂറ്റാണ്ടിെൻറ സാഹചര്യങ്ങൾക്കനുസൃതമായി യു.എൻ മാറുന്നതിന് രക്ഷാസമിതി പരിഷ്കരണം ആവശ്യമാണ്. നിലവിലുള്ള ഘടന, മാറിയ ലോകത്തെ പ്രതിഫലിപ്പിക്കുന്നതല്ല. പുതിയ വെല്ലുവിളി നേരിടാൻ മാറ്റം അനിവാര്യമാണ്. ഇതിന് അസ്ഥിരാംഗങ്ങളുടെ പ്രാതിനിധ്യവും വർധിപ്പിക്കണം. ഇൗ രണ്ടു വിഭാഗത്തിലും ആഫ്രിക്കക്ക് പങ്കാളിത്തം വേണമെന്ന ആവശ്യത്തെ ജി-4 രാജ്യങ്ങൾ പിന്തുണക്കുന്നു.
രക്ഷാസമിതി പരിഷ്കരണത്തിനായി സർക്കാറുകൾ തമ്മിലുള്ള ചർച്ചയിൽ കാര്യമായി പുരോഗതിയുണ്ടായിട്ടില്ല. ഇതു പത്തുവർഷം മുമ്പ് തുടങ്ങിയ അവസ്ഥയിൽ നിൽക്കുകയാണ്. ഇൗ സ്ഥിതി മാറണം. ഇതിനായി ജി-4 രാജ്യങ്ങൾ സമാന നിലപാടുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും പ്രസ്താവന വ്യക്തമാക്കി.