യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ ട്രക്കിടിച്ച് മരിച്ചു
text_fieldsവാഷിങ്ടൺ: യു.എസിൽ കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ജൂഡി സ്റ്റാൻലി(23), വൈഭവ് ഗോപിഷെട്ടി(26) എന്നിവരാണ് നവംബർ 28ന് സൗത്ത് നാഷ്വില്ലെയിലെ ടെന്നിസിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ട്രക്ക് ഇവർ സഞ്ചരിച്ച നിസാൻ സെൻട്ര കാറിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
ടെന്നിസി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിെല കോളജ് ഓഫ് അഗ്രികൾചറിലെ വിദ്യാർഥികളായിരുന്നു ഇരുവരും. ജൂഡി സ്റ്റാൻലി ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദവും വൈഭവ് ഗോപിഷെട്ടി ഡോക്ടറേറ്റും ചെയ്യുകയായിരുന്നു. ഇവരുടെ സംസ്കാര ചടങ്ങുകൾക്കായി 42000 ഡോളർ സർവകലാശാല വിദ്യർഥികൾ ചേർന്ന് സംഘടിപ്പിച്ചു നൽകി.
അപകടത്തിന് കാരണമായ പിക്ക്അപ് ട്രക്കിെൻറ ഉടമ ഡേവിഡ് ടോറസ്(26) പൊലീസിൽ കീഴടങ്ങി. ചോദ്യങ്ങൾക്ക് ടോറസ് ഉത്തരം നൽകുന്നില്ലെന്നും ഇയാളുടെ ഡി.എൻ.എ സാമ്പിൾ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.