Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയെ വെള്ളപൂശാനെന്ന്​...

ചൈനയെ വെള്ളപൂശാനെന്ന്​ ആരോപണം; 1.70 ലക്ഷം അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ

text_fields
bookmark_border
ചൈനയെ വെള്ളപൂശാനെന്ന്​ ആരോപണം; 1.70 ലക്ഷം അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ
cancel

വാഷിങ്​ടൺ: ചൈനീസ്​ ഭരണകൂടത്തിന്​​ അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന​ 1.70 ലക്ഷം അക്കൗണ്ടുകൾ അമേരിക്കൻ മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ അടച്ചുപൂട്ടി. അവയിൽ പലതും കോവിഡുമായി ബന്ധപ്പെട്ട്​ ചൈനയെ വെള്ളപൂശുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും പങ്കുവെക്കുന്ന അക്കൗണ്ടുകളാണെന്നും ട്വിറ്റർ അധികൃതർ വ്യക്​തമാക്കി. 

ട്വിറ്ററിൽ വളരെ സജീവമായ 23,570 അക്കൗണ്ടുകളുടെ ഒരു ശൃംഘല തന്നെ നീക്കിയതായും അതോടൊപ്പം 1.5 ലക്ഷത്തോളം വരുന്ന മറ്റ്​ അക്കൗണ്ടുകളും തുടച്ചുനീക്കിയെന്നും ട്വിറ്റർ അറിയിച്ചു. റഷ്യ കേന്ദ്രീകരിച്ചുള്ള ആയിരക്കണക്കിന്​ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്​. ട്വിറ്ററി​​െൻറ നയത്തിൽ നിന്നും വ്യതിചലിച്ചതിനാണ്​ നടപടി. 

പീപ്പിൾസ്​ റിപബ്ലിക്​ ഒാഫ്​ ചൈന (പി.ആർ.സി) അടിസ്ഥാനമാക്കിയാണ്​ ചൈനയുടെ ട്വിറ്റർ ഹാൻറിലുകൾ പ്രവർത്തിക്കുന്നതത്രേ. ഫേസ്​ബുക്കിലും യൂട്യൂബിലും മുമ്പ്​ ചൈനീസ്​ ഭരണകൂടത്തി​​െൻറ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയ ഒാപറേഷനുമായി പുതിയ ട്വിറ്ററിലെ പ്രവർത്തനങ്ങൾക്ക്​ ബന്ധമുണ്ടെന്നും അധികൃതർ ആരോപിക്കുന്നുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട്​ ചൈനക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുള്ള വിശദീകരണങ്ങളും ചൈനയിലെ രാഷ്​ട്രീയ സാഹചര്യങ്ങളുമൊക്കെയാണ്​ പ്രധാനമായും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്​.

23,750 അക്കൗണ്ടുകളാണ്​ ചൈനയെ അനുകൂലിച്ചുള്ള ട്വീറ്റുകളും സുദീർഘമായ ലേഖനങ്ങളും പങ്കുവെക്കുന്നത്​. അത്​, പ്രചരിപ്പിക്കാനാണ്​ ഒന്നര ലക്ഷം വരുന്ന മറ്റ്​ അക്കൗണ്ടുകൾ. പ്രധാനമായും ചൈനീസ്​ ഭാഷയിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന ഇത്തരം അക്കൗണ്ടുകളുടെ ലക്ഷ്യം കമ്യൂണിസ്​റ്റ്​ പാർട്ടി ഒാഫ്​ ചൈനക്ക്​ അനുകൂലമായ രാഷ്​ട്രീയ വിവരണങ്ങൾ പ്രചരിപ്പിക്കലാണ്​. ഹോ​േങ്കാങ്ങിലെ രാഷ്​ട്രീയ സാഹചര്യങ്ങളെ കുറിച്ച്​ തെറ്റായ വിവരങ്ങളും പങ്കുവെക്കുന്നതായി ട്വിറ്റർ വ്യക്​തമാക്കുന്നു. 

ട്വിറ്ററക്കമുള്ള വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകൾ ചൈന നിരോധിച്ചതാണെങ്കിലും വി.പി.എൻ പോലുള്ള ആപ്പുകൾ വഴി ചൈനക്കാർ ഇപ്പോഴും ഉപയോഗം തുടരുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​. വിദേശത്ത്​ ജോലി ചെയ്യുന്ന ചൈനീസ്​ പൗരൻമാരെ ലക്ഷ്യമിട്ടാണ്​ ഇത്തരക്കാരുടെ പ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinatwitterJack Dorseyus vs china
News Summary - Twitter removes more than 170,000 pro-China accounts
Next Story