Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസെൽഫിയെടുത്തും ഗിറ്റാർ...

സെൽഫിയെടുത്തും ഗിറ്റാർ വായിച്ചും പക്ഷികൾ;  വീണ്ടും വീണ്ടും കാണും ഇൗ വിഡിയോ

text_fields
bookmark_border
സെൽഫിയെടുത്തും ഗിറ്റാർ വായിച്ചും പക്ഷികൾ;  വീണ്ടും വീണ്ടും കാണും ഇൗ വിഡിയോ
cancel

ന്യൂ​േയാർക്ക്​: പക്ഷികൾക്ക്​ കൈകളുണ്ടായിരുന്നെങ്കിൽ അവ എന്തൊക്കെ ചെയ്യുമായിരുന്നു. അവർ തുണിയലക്കും, പാത്രം കഴുകും, ഗിറ്റാർ വായിക്കും, സെൽഫി വരെയെടുക്കും. പക്ഷിക​ൾ ഇ​െതല്ലാം ചെയ്യുന്ന വിഡിയോ വൈറലാകുകയാണ്​ ട്വിറ്ററിൽ.

ക്​ർലി കിഡ്​ ലൈഫ്​ (Curly Kid Life) എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ ആണ്​ വൈറലായിരിക്കുന്നത്​. 20 ലക്ഷത്തിലധികം പേരാണ്​ ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്​. 77,000ത്തിലധികം പേർ ഷെയർ ചെയ്​തിട്ടുമുണ്ട്​. 

പക്ഷികളുടെ ചിറകുകൾക്ക്​ പകരം കൈകൾ കൂട്ടി​ച്ചേർത്താണ്​ വിഡിയോ നിർമിച്ചിരിക്കുന്നത്​. ഒട്ടകപക്ഷി മുതൽ കാക്ക വരെ വിവിധ പണികളിൽ ഏർപ്പെട്ടിരിക്കുകയാണ്​ വിഡിയോയിൽ. ട്രോളി തള്ളിക്കൊണ്ട്​ ഷോപ്പിങ്​ നടത്തുന്നതും ഭർത്താവ്​ ഡംബൽ എടുത്ത്​ വ്യായാമം ചെയ്യു​േമ്പാൾ ഭാര്യ പാചക പുസ്​തകം വായിക്കുന്നതുമെല്ലാം കാണാം. 

ഒരു പെൻഗ്വിൻ ഗൗരവത്തോടെ ഫോൺ ചെയ്​തു നടക്കു​േമ്പാൾ മറ്റൊന്ന്​ ട്രോളി ബാഗ്​ തള്ളി നടക്കുന്ന ദൃശ്യവും ഏറെ ചിരിയുണർത്തുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - Twitter account edits arms on birds and the result has Internet in spilts
Next Story