ട്രംപിെൻറ അക്ഷരപ്പിശകിന് ട്വിറ്ററിൽ പരിഹാസവർഷം
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വരുത്തിവെക്കുന്ന പിഴവുകൾ ലോകത്തിനത്ര പുത്തരിയല്ല. എന്നാൽ, ഇത്തവണ വരുത്തിയ തെറ്റിനെ പതിവില്ലാത്തവിധം കണക്കറ്റ് പരിഹസിച്ചാണ് ഇൻറർനെറ്റ് ലോകം കൈകാര്യംചെയ്തത്. ‘പ്രസ് കവറേജ്’ എന്ന വാക്കുകൾ ഉൾകൊള്ളുന്ന ഒരുവരി ട്വീറ്റ് ചെയ്തതിൽ കവറേജിന് പകരം ‘covfefe’ എന്നാണ് അടിച്ചത്.
ഏതെങ്കിലും വിധത്തിൽ വാക്കായി ഉച്ചരിക്കാൻ പറ്റാത്ത അക്ഷരക്കൂട്ടങ്ങളെ പല വിധത്തിലാണ് ട്വിറ്റർ ലോകം വായിച്ചു പരിഹസിക്കുന്നത്. ഇതൊരു രഹസ്യ സന്ദേശമാണോ അതോ അക്ഷരപ്പിശക് തന്നെയോ എന്നും ചിലർ സംശയമുന്നയിക്കുന്നു. അർധരാത്രിക്കുശേഷം ടൈപ് ചെയ്ത ട്വീറ്റ് മുഴുവനായോ തെറ്റുേണ്ടാ എന്നൊന്നും നോക്കാതെ ട്രംപ് ഉറങ്ങാൻ പോയതാണെന്ന് കരുതുന്നു. ‘‘ഞാൻ രാജിവെക്കുന്നു’’ എന്നാണ് ഇൗ റഷ്യൻ വാക്കിെൻറ അർഥം എന്നാണ് ഒരാൾ പരിഹസിച്ചത്. ഇതൊരു മഹത്തായ പദമാണെന്ന് മറ്റൊരാൾ.
ഒരു ദയയുമില്ലാത്ത കളിയാക്കലിന് വിധേയമായി അഞ്ചുമണിക്കൂർ കിടന്ന ഇൗ ട്വീറ്റ് പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. തൊട്ടുടൻ തന്നെ വീണത് വിദ്യയാക്കി ട്രംപും ഇൗ കളിയിൽ ചേർന്നു. താൻ തെന്ന ‘കണ്ടുപിടിച്ച’ വാക്കിെൻറ ശരിയായ അർഥം ആർക്കു കണ്ടുപിടിക്കാനാവും എന്ന് ചോദിച്ചായിരുന്നു അടുത്ത ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
