ട്രംപിെൻറ നാസ ബജറ്റ്; ചന്ദ്രനിൽ ലക്ഷ്യം, ചൊവ്വയിലുമൊരു കണ്ണ്
text_fieldsവാഷിങ്ടൺ: ചാന്ദ്ര പര്യവേക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിയ 2019ലെ ട്രംപ്സർക്കാരിെൻറ ബജറ്റിൽ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നതിനും മുൻഗണന. ഇൗ ഇനത്തിൽ 1050 കോടി ഡോളറാണ് വകയിരുത്തിയിട്ടുള്ളത്.
ചന്ദ്രനിൽ മനുഷ്യരെ എത്തിച്ചുള്ള ദീർഘ പര്യവേക്ഷണങ്ങൾക്കും ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൗത്യങ്ങൾക്കുമാണ് തുക വകയിരുത്തിയത്.നാസ വീണ്ടും ചന്ദ്രനിലേക്കുള്ള പാതയിലാണെന്ന് ആക്ടിങ് നാസ അഡ്മിനിസ്ട്രേറ്റർ റോബർട്ട് ലൈറ്റ് ഫോർട്ട് പറഞ്ഞു.
പര്യവേക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നാസ ശ്രമിക്കുന്നത്. നവീനമായ പദ്ധതികൾ ആവിഷ്കരിച്ച് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ലൈറ്റ് ഫോട്ട് പറഞ്ഞു.
