ട്രംപിെൻറ റഷ്യൻ ബന്ധം; മുൻ എഫ്.ബി.െഎ മേധാവി അന്വേഷിക്കും
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ചും പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രചാരണവിഭാഗങ്ങൾ റഷ്യയുമായി ബന്ധം പുലർത്തിയിരുന്നോ എന്നതിനെക്കുറിച്ചും അന്വേഷിക്കാൻ മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു.
പൊതുജനതാൽപര്യം കണക്കിലെടുത്താണ് ഭരണത്തിൽ ഒരു ചുമതലയുമില്ലാത്ത മുൻ എഫ്.ബി.ഐ തലവന്‍ അന്വേഷണ നേതൃത്വം നൽകിയതെന്ന് ഡെപ്യൂട്ടി അറ്റോണി ജനറൽ റോഡ് റോസൻസ്റ്റീൻ പറഞ്ഞു. നീതിന്യായ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. മുള്ളറുടെ നിയമനം ഡെേമാക്രാറ്റിക്^റിപ്പബ്ലിക്കൻ നേതാക്കൾ അംഗീകരിച്ചു. ട്രംപ് എഫ്.ബി.െഎ ഡയറക്ടറായിരുന്ന െജയിംസ് കോമിയെ പുറത്താക്കിയതിനെ തുടർന്നാണ് റഷ്യൻ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആവശ്യമുയർന്നത്. യു.എസ് തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാക്കുന്നതിന് റഷ്യ ഇടെപട്ടുവെന്നാണ് ഇൻറലിജൻസ് ഏജൻസികൾ വിശ്വസിക്കുന്നത്.
അതേസമയം, വിഷയം അന്വേഷിക്കുന്ന യു.എസ് സെനറ്റ് കമ്മിറ്റി, മുന്‍ എഫ്.ബി.ഐ തലവന്‍ െജയിംസ് കോമിയില്നിന്ന് തെളിവെടുക്കാൻ തീരുമാനിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമിക്ക് ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
നിലവിലെ എഫ്.ബി.ഐ മേധാവിയോട് റഷ്യൻ ഇടപെടല്‍ സംബന്ധിച്ച് കോമി തയാറാക്കിയ കുറിപ്പുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് അധികൃതരുമായി വിഷയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചയുടെ മിനുട്സും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിെൻറ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തണമെന്ന് ട്രംപ്, ജെയിംസ് കോമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെയാണ് സെനറ്റിെൻറ തീരുമാനം. സെനറ്റിന് മുന്നില്‍ ഹാജരാകുമോ എന്ന് ജെയിംസ് കോമി തീരുമാനം അറിയിച്ചിട്ടില്ല. അന്വേഷണ ചുമതലയുണ്ടായിരുന്ന എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയ സാഹചര്യത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്നും റഷ്യയും ട്രംപിെൻറ പ്രചാരണടീമും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ട്രംപ് കോമിയെ പുറത്താക്കിയത്.
പിന്നാലെ മൈക്കല്‍ ഫ്ലിന്നുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവെക്കാൻ ട്രംപ് ആവശ്യപ്പെട്ട വാർത്തയും പുറത്തുവന്നു. എന്നാൽ, പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ ഒരുതരത്തിലുള്ള ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് അന്വേഷണം തെളിയിക്കുമെന്ന് മുള്ളറുടെ നിയമനത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
