Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ...

റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ:അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​താ​യി സ​മ്മ​തി​ച്ച്​  ട്രം​പി​െൻറ ട്വീറ്റ്​

text_fields
bookmark_border
റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ:അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​താ​യി സ​മ്മ​തി​ച്ച്​  ട്രം​പി​െൻറ ട്വീറ്റ്​
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ താ​ൻ  അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ടെ​ന്ന്​ യു.​എ​സ്​ ​പ്ര​സി​ഡ​ൻ​റ്​  ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വ്യ​ക്​​ത​മാ​ക്കി. എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​ ട​റാ​യി​രു​ന്ന ​െജ​യിം​സ്​ കോ​മി​യെ പു​റ​ത്താ​ക്കി​യ​തി​ലാ​ണ്​  താ​ൻ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തെ​ന്നും ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം  അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്ന എ​ഫ്.​ബി.​െ​എ​യോ​ട്​ ത​​​​െൻറ  അ​ടു​പ്പ​ക്കാ​ര​നാ​യ മൈ​ക്ക്​ ഫ്ലി​ന്നി​നെ അ​ന്വേ​ഷ​ണ  പ​രി​ധി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ട്രം​പ്​  ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​വ​ശ്യം  നി​ര​സി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ കോ​മി പു​റ​ത്താ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ,  അ​ന്വേ​ഷ​ണ​ത്തെ ഒ​രു​നി​ല​ക്കും സ്വാ​ധീ​നി​ക്കാ​ൻ  ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ ട്രം​പ്​ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നു​വി​രു​ദ്ധ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത ​സ​ന്ദേ​ശ​ങ്ങ​ൾ.

റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ അ​ന്വേ​ഷി​ക്കു​ന്ന റോ​ബ​ർ​ട്ട്​ മു​ള്ള​ർ  ക​മ്മി​റ്റി ഏ​ഴു​മാ​സം അ​ന്വേ​ഷി​ച്ചി​ട്ടും ത​നി​ക്കെ​തി​രെ  തെ​ളി​വൊ​ന്നും കൊ​ണ്ടു​വ​രാ​നാ​യി​ട്ടി​ല്ലെ​ന്നും ട്രം​പ്​  പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്ന സ്​​ഥി​രീ​ക​ര​ണ​മ​ല്ല ട്രം​പ്​ ന​ട​ത്തി​യ​തെ​ന്നും, ക​ഴി​ഞ്ഞ​ദി​വ​സം വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ ന​ൽ​കി​യ വ​സ്​​തു​താ​വി​രു​ദ്ധ റി​പ്പോ​ർ​ട്ടി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും ട്രം​പി​​​​െൻറ വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trumph- donald- US election
Next Story