Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രീത് ഭരാര അടക്കം 46...

പ്രീത് ഭരാര അടക്കം 46 അറ്റോണിമാരുടെ രാജി ആവശ്യപ്പെട്ട് ട്രംപ്  

text_fields
bookmark_border
പ്രീത് ഭരാര അടക്കം 46 അറ്റോണിമാരുടെ രാജി ആവശ്യപ്പെട്ട് ട്രംപ്  
cancel

വാഷിങ്ടണ്‍: ഇന്ത്യക്കാരനായ അറ്റോണി പ്രീത് ഭരാര അടക്കം 46 അറ്റോണിമാരോട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണകൂടം രാജി ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നിയമിച്ച അറ്റോണിമാരോടാണ് രാജി ആവശ്യപ്പെട്ടത്. 2009ലാണ് ഭരാരയെ ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയുടെ അറ്റോണി ജനറലായി നിയമിച്ചത്. 

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ട്രംപിനെ ഭരാര സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഭരാരയോട് സ്ഥാനത്ത് തുടരാന്‍ ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, രാജിവെക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഭരാരയെ സംബന്ധിച്ച് വൈറ്റ് ഹൗസും നീതിന്യായ വകുപ്പും പ്രതികരിച്ചിട്ടില്ല. ഭരാരയുടെ രാജി ആവശ്യം തന്നെ അസ്വസ്ഥനാക്കിയതായി ന്യൂയോര്‍ക് സെനറ്റര്‍ ചാള്‍സ് ഷൂമര്‍ പറഞ്ഞു.

പുതിയ അറ്റോണി ജനറല്‍മാരെ നിയോഗിക്കുകയോ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യുന്നതിനു മുമ്പേ അറ്റോണിമാരെ പിരിച്ചുവിടുന്നതിലൂടെ നിലവിലുള്ള അന്വേഷണങ്ങളെയും നീതിന്യായവകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെയും ട്രംപ്  തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 93 ആറ്റോണിമാരെയായിരുന്നു ഒബാമ നിയമിച്ചത്. 

ഇവരില്‍ പലരും നേരത്തേ രാജിവെച്ചിരുന്നു. എന്നാല്‍, ട്രംപ് ഭരണകൂടത്തില്‍ ആദ്യ ആഴ്ച തുടര്‍ന്ന 46 അറ്റോണിമാരോട് രാജിവെക്കാന്‍ യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെടുകയായിരുന്നു. സാധാരണയുള്ള പരിവര്‍ത്തനത്തിന്‍െറ ഭാഗമായാണ് നടപടിയെന്ന് നീതിന്യായ വകുപ്പ് വക്താവ് സാറ ഇസ്ഗര്‍ ഫ്ളോര്‍സ് പറഞ്ഞു. മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ള്യു. ബുഷും ബില്‍ ക്ളിന്‍റനും സമാന നീക്കം നടത്തിയിരുന്നതായി നടപടിയെ വിമര്‍ശിച്ച് ഫ്ളോര്‍സ് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump
Next Story