ആണവ മേധാവിത്വം ആഗ്രഹിക്കുന്നതായി ട്രംപ്
text_fieldsവാഷിങ്ടണ്‍: ഒരു രാജ്യത്തിനും ആണവായുധങ്ങളുണ്ടായിരുന്നില്ളെങ്കില്‍ നല്ലതാണെന്നും, എന്നാല്‍ ഉള്ള സ്ഥിതിക്ക്, അത് ഏറ്റവും കൂടുതല്‍ അമേരിക്കക്ക് ആവണമെന്നാണ് തന്‍െറ ആഗ്രഹമെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നേരത്തെ മുതല്‍ ആണവായുധ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രംപ് പ്രസിഡന്‍റു പദവിയിലത്തെിയ ശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്.
റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ആയുധശക്തിയാവാനുള്ള തന്‍െറ ആഗ്രഹം അദ്ദേഹം തുറന്നു പ്രകടിപ്പിച്ചത്. ട്രംപിന്‍െറ പ്രസ്താവന ആണവായുധങ്ങളുടെ ദുരന്തം തിരിച്ചറിയാതെയാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ പറഞ്ഞു. അഭിമുഖത്തില്‍ വിവിധ വിഷയങ്ങളില്‍ ചൈനയുടെ നിലപാടിനെ ട്രംപ് വിമര്‍ശിച്ചു. തായ്വാന്‍, ഉത്തര കൊറിയ, ദക്ഷിണ ചൈനാ കടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചൈനക്കെതിരെ വിമര്‍ശനമഴിച്ചുവിട്ടത്. അതിനിടെ, ചൈന കറന്‍സി കൃത്രിമത്വം നടത്തുകയാണെന്ന ആരോപണവും അദ്ദേഹം നടത്തി.
വ്യാപാരത്തില്‍ മേല്‍കൈ നേടാനാണ് കൃത്രിമത്വം കാണിക്കുന്നതെന്നാണ് പ്രസിഡന്‍റിന്‍െറ ആരോപണം. തങ്ങള്‍ സാമ്പത്തിക വികസനത്തിലൂടെയാണ് വിദേശ വ്യാപാരത്തില്‍ മേല്‍കൈ നേടിയതെന്നും കൃത്രിമത്വത്തിലൂടെയല്ളെന്നും ട്രംപിന്‍െറ പ്രസ്താവനക്ക് മറുപടിയായി ചൈന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
