റഷ്യൻ ബന്ധം; ട്രംപിെൻറ സുരക്ഷ ഉപദേഷ്ടാവ് രാജിവെച്ചു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിെൻറ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ രാജി വെച്ചു. ഫ്ലിന്‍ റഷ്യയ്ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
റഷ്യയ്ക്കു ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചാണ് വിവരം കൈമാറിയത്. രാജി വാർത്ത അമേരിക്കന്‍ ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
റിട്ടയർ ജനറൽ കെയ്ത് കെല്ലോഗിനെയായിരിക്കും ഇൗ ഒഴിവിലേക്ക് നിയമിക്കുക. നിലവിൽ വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗൺസിൽ ചീഫ് ഒാഫ് സ്റ്റാഫ് ആണ് കെല്ലോഗ്.
നേരത്തെ ഇക്കാര്യത്തിൽ ജസ്റ്റിസ് ഡിപ്പാർട്മെൻറ് വൈറ്റ്ഹൗസിനെ വിമർശിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഫ്ലിന്നിനെ നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് അംഗങ്ങൾ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
