ട്രംപിന്‍െറ ട്വീറ്റിന് പരിഹാസവര്‍ഷം
text_fieldsവാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ട്വീറ്റിന് പരിഹാസവര്‍ഷം. യാത്രവിലക്കിന് ഫെഡറല്‍ കോടതി ഏര്‍പ്പെടുത്തിയ സ്റ്റേക്കെതിരെയുള്ള ട്രംപിന്‍െറ ട്വീറ്റിനെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ട്രംപിന്‍െറ ട്വീറ്റ് വ്യക്തമല്ലാത്തതും ചിന്താക്കുഴപ്പമുണ്ടാക്കിയതുമാണ് കാരണം. സാമൂഹികവിരുദ്ധരാണ് രാജ്യത്ത് പ്രവേശിക്കുന്നതെന്നും യാത്രവിലക്ക് ഏര്‍പ്പെടുത്താനുള്ള തന്‍െറ തീരുമാനത്തെ കോടതി നിസ്സാരമായി കാണുകയായിരുന്നു എന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
‘നിസ്സാര തീരുമാനം’ എന്നതിന് ‘ഈസി ഡി’ എന്ന് ട്രംപ് ചുരുക്കിയെഴുതിയത് പലര്‍ക്കും മനസ്സിലാവാതിരിക്കുകയും ട്വീറ്റിനെ പരിഹസിക്കുകയുമായിരുന്നു. ‘ഡി’ എന്ന അക്ഷരത്തിന് ‘ഡിസിഷന്‍’ എന്ന വാക്കിനു പകരം പലരും വ്യത്യസ്ത പൂര്‍ണരൂപങ്ങള്‍ കൊടുക്കുകയും വാചകത്തിന്‍െറ അര്‍ഥം മാറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
