മുസ് ലിംകള്‍ക്ക് യാത്രവിലക്ക്: ചോദ്യങ്ങളുയര്‍ത്തി കോടതി
text_fieldsസാന്‍ഫ്രാന്‍സിസ്കോ: മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പുന$സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ യു.എസ് ഫെഡറല്‍ കോടതിയില്‍ വാദം തുടങ്ങി. ചൊവ്വാഴ്ച നടന്ന വാദത്തില്‍ ഇരുകക്ഷികള്‍ക്കുനേരെയും മൂന്നംഗ ജഡ്ജ് പാനല്‍ കൂര്‍ത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഒമ്പതാമത് സര്‍ക്യൂട്ട് കോടതിയിലാണ് ഒരു മണിക്കൂറിലേറെ നീണ്ട വാദം നടന്നത്.
ട്രംപിനുവേണ്ടി നീതിവകുപ്പിലെ ആഗസ്റ്റ് ഫ്ളഞ്ച് ആണ് ഹാജരായത്. ഭീകരസാന്നിധ്യം പ്രകടമായ ഏഴ് രാജ്യങ്ങളിലുള്ളവര്‍ക്ക് താല്‍ക്കാലിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്‍െറ നടപടി ഭരണഘടനാപരമാണ്. സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതോടൊപ്പം രാജ്യത്തെ ഭീകരതയുടെ ഭീഷണിയില്‍നിന്ന് ചെറുക്കുകയും വേണം. അത്തരമൊരു സന്തുലിത സമീപനമാണ് ട്രംപിന്‍െറ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, സമീപനത്തെ ഡിസ്ട്രിക്ട് കോടതി അട്ടിമറിക്കുകയായിരുന്നു -ആഗസ്റ്റ് ഫ്ളഞ്ച് പറഞ്ഞു.
എന്നാല്‍, ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയോടുകൂടി മാത്രമേ യു.എസില്‍ പ്രവേശിക്കാനാവൂ എന്ന നിബന്ധന നിലവിലുണ്ടെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളിലെ ആളുകള്‍ യു.എസില്‍ എത്ര ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ചോദിച്ചു. യു.എസ് കോണ്‍ഗ്രസ് ഈ രാജ്യങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാദിച്ചപ്പോള്‍, ആ വാദത്തില്‍ വ്യക്തത കുറവുണ്ടെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. മുസ്ലിംകളെ ഇനി അനുവദിക്കാനാവില്ളെന്ന് ഒരു പ്രസിഡന്‍റിന് ലാഘവത്തോടെ പ്രഖ്യാപിക്കാനാവുമോ എന്ന ചോദ്യത്തോട്, ട്രംപിന്‍െറ ഉത്തരവില്‍ അങ്ങനെ പറയുന്നില്ളെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍െറ പ്രതികരണം.
അതിനിടെ, ട്രംപിന്‍െറ വിലക്ക് നീക്കിയ സിയാറ്റില്‍ ജഡ്ജിയുടെ നടപടി അതിരുകടന്നതായിരുന്നില്ളേയെന്ന് മിനിസോട, വാഷിങ്ടണ്‍ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത അഭിഭാഷകരോടും കോടതി ചോദിച്ചു. പ്രസിഡന്‍റിന് യാത്രവിലക്ക് ഏര്‍പ്പെടുത്താനുള്ള അധികാരമുണ്ടോ, വിലക്ക് മതവിവേചനം പാടില്ളെന്ന് വ്യക്തമാക്കുന്ന യു.എസ് ഭരണഘടന ചട്ടത്തിന് വിരുദ്ധമാണോ എന്നീ കാര്യങ്ങളാണ് ഫെഡറല്‍ കോടതി പരിശോധിക്കുക. കേസില്‍ ഉടന്‍ തീര്‍പ്പുകല്‍പിക്കുമെന്ന് പറഞ്ഞ ജഡ്ജിമാര്‍ തീയതി വ്യക്തമാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
