Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുസ്​ലിം കുടിയേറ്റ...

മുസ്​ലിം കുടിയേറ്റ നിരോധനം തടഞ്ഞ ജഡ്​ജിയുടെ തീരുമാനം വിഡ്ഢിത്തം –ട്രംപ്​ 

text_fields
bookmark_border
മുസ്​ലിം കുടിയേറ്റ നിരോധനം തടഞ്ഞ ജഡ്​ജിയുടെ തീരുമാനം വിഡ്ഢിത്തം –ട്രംപ്​ 
cancel

വാഷിങ്​ടൺ: ഏഴ്​ രാജ്യങ്ങളിൽ നിന്ന്​ മുസ്​ലിം കുടിയേറ്റ നിരോധനം തടഞ്ഞ ജഡ്​ജിയുടെ തീരുമാനം വിഡ്ഢിത്തമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​.  ട്വിറ്ററിലൂടെയാണ്​ ട്രംപ്​ ഇക്കാര്യം പറഞ്ഞത്​. കോടതി ഉത്തരവ്​ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നേരത്തെ വാഷിങ്​ടൺ അറ്റോർണി ജനറൽ ബോബ്​ ഫൊർഗ്യൂസ​​െൻറ പരാതിയെ തുടർന്നാണ്​ മുസ്​ലിം വിലക്ക്​ രാജ്യത്താകമാനം നിരോധിച്ച്​ ഫെഡറൽ കോടതി ജഡ്​ജി ഉത്തരവിട്ടത്​. വില​ക്കേർ​െപ്പടുത്തിയ രാജ്യങ്ങളിൽ നിന്ന്​ വന്നവർക്ക്​ അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്​ജ്​ ജെയിംസ്​ റോബർട്ടി​​െൻറ ഉത്തരവ്​ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.

സിറിയ, ഇറാൻ, ഇറാഖ്​, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക്​ ട്രംപ്​ നിരോധിച്ചത്​.  വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ രൂപപ്പെട്ടിരുന്നു. ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്​ഥാനങ്ങൾക്ക്​​ അധികാരമില്ലെന്ന  സർക്കാർ അഭിഭാഷക​​െൻറ വാദത്തെ തള്ളിക്കൊണ്ടായിരുന്നു​ കോടതി വിധി. മുസ്​ലിം വിലക്ക്​ വന്നതിന്​ ശേഷം ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump
Next Story