അക്രമത്തിന് പ്രേരണ നൽകുന്ന പ്രസംഗം; ട്രംപിെൻറ വാദം കോടതി തള്ളി
text_fieldsലൂയിവിൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമത്തിന് േപ്രരിപ്പിക്കുന്ന രീതിയിൽ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെനതിരെ നൽകിയ ഹരജി തള്ളാനുള്ള ആവശ്യം കോടതി റദ്ദാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണിതെന്ന് കാണിച്ചാണ് ട്രംപ് ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, അക്രമത്തിന് പ്രേരിപ്പിക്കുന്ന സംസാരങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പരിഗണിക്കാനാവില്ലെന്നും ഇത്തരം പ്രസംഗങ്ങൾക്ക് ഒരു സംരക്ഷണവും നൽകാനാവില്ലെന്നും ഫെഡറൽ ജഡ്ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ പുറത്താക്കാൻ ട്രംപ് സദസ്സിനോട് ആവശ്യപ്പെട്ടതാണ് കേസിലേക്ക് നയിച്ചത്.
2016 മാർച്ച് ഒന്നിന് ലൂയിവിലിലെ പ്രചാരണ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രതിഷേധിച്ച മൂന്നുപേരെ പുറത്താക്കാൻ പ്രസംഗത്തിനിടെ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ട്രംപിെൻറ അനുയായികൾ ഇവരെ മർദിച്ച് ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. ട്രംപ് ബലപ്രയോഗമില്ലാതെ പുറത്താക്കാനാണ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ട്രംപിെൻറ വാക്കുകൾ ഒരു ഉത്തരവിന് സമാനമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
