Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരോഗികളു​ടെ എണ്ണത്തിൽ...

രോഗികളു​ടെ എണ്ണത്തിൽ അമേരിക്ക മുന്നിൽ; ഒടുവിൽ ട്രംപ്,​ ഷിയെ ഫോൺ വിളിച്ചു

text_fields
bookmark_border
രോഗികളു​ടെ എണ്ണത്തിൽ അമേരിക്ക മുന്നിൽ; ഒടുവിൽ ട്രംപ്,​ ഷിയെ ഫോൺ വിളിച്ചു
cancel

വാഷിങ്ടൺ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന്​ അമേരിക്ക. 85749 പേർക്കാണ്​ യു.എസിൽ രോഗം സ്​ഥിരീകരിച്ചത്​. ചൈനയിൽ ഇത്​ 81340ഉം ഇറ്റലിയിൽ 80589ഉമാണ്​. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ്​ നിയന്ത്രണം സംബന്ധിച്ച്​ ​ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചു. ട്രംപ് തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിൽ വെളിപ്പെടുത്തിയത്​.

‘കൊറോണ വൈറസ് ലോകത്താകെ നാശംവിതക്കുന്ന സാഹചര്യം സംബന്ധിച്ച്​ ചൈനീസ്​ പ്രസിഡൻറ്​ ഷിയുമായി ചർച്ച നടത്തി. വൈറസിനെക്കുറിച്ച്​ ചൈന നല്ല ധാരണ​ കൈവരിച്ചിട്ടുണ്ട്​. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും’ ട്രംപ് ട്വിറ്ററിൽ കുറിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റ് മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിന്​ ഇരുപക്ഷവും ഒരുമിക്കണമെന്ന് ഷി ജിൻപിങ്​ ആവശ്യപ്പെട്ടതായി ചൈനീസ്​ വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട്​ ചെയ്​തു. പഴിചാരലും സംഘർഷവും ഒഴിവാക്കി പരസ്പര ബഹുമാനം നിലനിർത്തണം. യു.എസിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷസംന്ധിച്ചും ഇരുവരും ചർച്ച ചെയ്​തു.

കോവിഡ്​ പശ്​ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ശീതസമരത്തിനാണ്​ ഇതോടെ തിരശ്ശീല വീണത്​. കൊറോണ വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ട്രംപ് ഭരണകൂടം അതൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഏത് സാഹചര്യത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്നായിരുന്നു നിലപാട്​. എന്നാൽ, രോഗബാധ വർധിച്ചതോടെ അന്താരാഷ്​ട്രസഹായം തേടാൻ നിർബന്ധിതനാകുകയായിരുന്നു. കൊറോണ വൈറസ് പരിശോധന കിറ്റുകള്‍ക്കായി ദക്ഷിണ കൊറിയയുടെ സഹായം തേടിയത്​ ഈ മാറ്റത്തി​​െൻറ സൂചനയായിരുന്നു.

കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നായിരുന്നു ട്രംപ്​ ആദ്യം വിശേഷിപ്പിച്ചത്​. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു. ഡബ്ല്യു.എച്ച്​.ഒ ചൈനയുടെ പക്ഷം ചേർന്നതായും ചൈനയിലെ രോഗബാധിതരുടെ കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ട്രംപ്​ ആരോപിച്ചിരുന്നു. യുഎസിൽ മികച്ച പരിശോധനാ സംവിധാനമുള്ളത്​ കൊണ്ടാണ്​ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധന കാണിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ചൈനയിലേക്ക് വൈറസ് എത്തിച്ചത് യുഎസ് സൈനികരാകാ‌മെന്ന്​ ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും പ്രസ്​താവന നടത്തിയിരുന്നു.

അതേസമയം, കോവിഡ്​ 19നെ ഫലപ്രദമായി നേരിടുന്നതിൽ ചൈന ഏറെ മുന്നോട്ട്​ പോയതായാണ്​ ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്​. രോഗം ബാധിച്ച 81340 പേരിൽ 74588 പേരും സുഖം പ്രാപിച്ചു. നിലവിൽ 3460 രോഗികളാണ്​ ചൈനയിൽ ശേഷിക്കുന്നത്​. എന്നാൽ, അമേരിക്കയിലാക​ട്ടെ, 85749 രോഗബാധിതരിൽ 1868 പേർക്ക്​ മാത്രമാണ്​ ഇതുവരെ അസുഖം ഭേദമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausXi JinpingDonald J. Trump
News Summary - Trump, Xi discuss coronavirus
Next Story