Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ഭ്രൂണഹത്യക്കെതിരായ...

​ഭ്രൂണഹത്യക്കെതിരായ പ്രോ ലൈഫ്​ മാർച്ച് ഇന്ന്​​: ട്രംപും പ​ങ്കെടുക്കും

text_fields
bookmark_border
​ഭ്രൂണഹത്യക്കെതിരായ പ്രോ ലൈഫ്​ മാർച്ച് ഇന്ന്​​: ട്രംപും പ​ങ്കെടുക്കും
cancel

വാഷിങ്​ടൺ:​ ഭ്രൂണഹത്യ നിയമത്തിനെതിരെ പ്രോ ലൈഫ് അമേരിക്ക എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ റാലിയിൽ പ്രസിഡൻറ ്​ ഡോണൾഡ്​ ട്രംപും പ​ങ്കെടുക്കും. ‘ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ട്​’ എന്ന മുദ്രാവാക്യമുയർത്തി ഭ്രൂണ ഹത്യക്കെതിരെ ഏറ്റവും വലിയ റാലിയാണ്​ ഇന്ന്​ വാഷിങ്​ടണിൽ നടക്കുക.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്​ പ്ര സിഡൻറ്​ നേരിട്ട്​ ഒരു പ്രോ ലൈഫ്​ മാർച്ചിൽ പ​ങ്കെടുക്കുന്നത്​. ഇംപീച്ച്​മ​െൻറ്​ നടപടി നേരിടുന്ന ട്രംപിന്​ യാഥാസ്ഥികരായ ക്രിസ്​ത്യാനികളുടെ പിന്തുണ നേടുക എന്നതാണ്​ ലൈഫ്​ മാർച്ചിൽ പ​ങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്​. സുപ്രീംകോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്ന്​ നിർദേശമുണ്ട്​.

ഗര്‍ഭസ്ഥ ശിശുവിനും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ‘മാർച്ച്​ ഫോർ ലൈഫിൽ’ വൻ ജനപങ്കാളിത്തമാണ്​ പ്രതീക്ഷിക്കുന്നത്​. 47-ാമത് വാഷിങ്​ടൺ പ്രോ ലൈഫ്​ മാർച്ചാണ്​ ഇന്ന്​ നടക്കുക.

2017ൽ വാഷിങ്​ടണിൽ നടന്ന പ്രോ ലൈഫ്​ റാലിയിൽ അന്നത്തെ വൈസ് പ്രസിഡൻറ്​ മൈക്ക് പെൻസും കുടുംബവും പങ്കുചേർന്നിരുന്നു. അന്ന്​ വിഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്​ത ട്രംപ്​ മനുഷ്യ ജീവ​​െൻറ സംരക്ഷണത്തെ ദുർബലപ്പെടുത്തുന്ന നിയമ നിർമാണത്തിനെതിരെ ത​​െൻറ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAnti-Abortion MarchPro LifeDonald Trump
News Summary - Trump Will Attend Anti-Abortion March for Life - World news
Next Story