Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതിരിച്ചടിച്ചാൽ...

തിരിച്ചടിച്ചാൽ ഇറാന്‍റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും,​ പുതിയ ആയുധങ്ങൾ പ്രയോഗിക്കും -ട്രംപ്​

text_fields
bookmark_border
തിരിച്ചടിച്ചാൽ ഇറാന്‍റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും,​ പുതിയ ആയുധങ്ങൾ പ്രയോഗിക്കും -ട്രംപ്​
cancel

വാഷിങ്​ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയെ ആക്രമിച്ചാൽ ഇറാ​​​ നിലെ 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന്​ ട്രംപ്​ പറഞ്ഞു. അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്​തമായ തിരിച്ചടി നൽകും. ഇറാ​​​ന്‍റെ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്​. അതിൽ പലതും ഇറാനിയൻ സംസ്​കാരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.

‘സൈനിക ഉപകരണങ്ങൾക്കായി അമേരിക്ക രണ്ട് ട്രില്യൺ ഡോളറാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണിത്. ഇറാൻ ഒരു അമേരിക്കൻ താവളത്തെയോ ഏതെങ്കിലും അമേരിക്കക്കാരെയോ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ആ പുത്തൻ മനോഹരമായ ഉപകരണങ്ങൾ അവരുടെ നേരെ അയക്കും, ഒരു മടിയും കൂടാതെ!’ -ട്രംപ് വ്യക്തമാക്കി. വ്യത്യസ്ത ട്വീറ്റുകളിലൂടെയാണ് ഇറാനെതിരെ യു.എസ് പ്രസിഡന്‍റ് ഭീഷണി മുഴക്കിയത്.

‘അവർ ഞങ്ങളെ ആക്രമിച്ചു, ഞങ്ങൾ തിരിച്ചടിച്ചു. അവർ വീണ്ടും ആക്രമിക്കുകയാണെങ്കിൽ, അത് ചെയ്യരുതെന്ന് ഞാൻ ശക്തമായി ഉപദേശിക്കുന്നു. പക്ഷേ ചെയ്താൽ നേരത്തെ ആക്രമിച്ചതിനെക്കാൾ കഠിനമായി ഞങ്ങൾ തിരിച്ചടിക്കും’ -മറ്റൊരു ട്വീറ്റിൽ ട്രംപ് പറഞ്ഞു.

മേഖലയിലെ സംഘർഷത്തിന്​ അയവുണ്ടാവില്ലെന്ന സൂചനയാണ്​ ട്രംപ്​ നൽകുന്നത്​. സൈനിക കേന്ദ്രങ്ങൾക്ക്​ പകരം ഇറാന്‍റെ സാംസ്​കാരിക സ്ഥലങ്ങൾ ആക്രമിക്കുമെന്ന ട്രംപി​​​ന്‍റെ പ്രസ്​താവന അന്താരാഷ്​​്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-Iran tensionsIran crisisDonald Trump
News Summary - Trump warns Iran if it hits any Americans-World news
Next Story