Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ബാധ നിങ്ങളുടെ...

കോവിഡ്​ ബാധ നിങ്ങളുടെ പിഴവാണെങ്കിൽ പ്രത്യാഘാതമുണ്ടാകും -ചൈനയോട്​ ട്രംപ്​

text_fields
bookmark_border
കോവിഡ്​ ബാധ നിങ്ങളുടെ പിഴവാണെങ്കിൽ പ്രത്യാഘാതമുണ്ടാകും -ചൈനയോട്​ ട്രംപ്​
cancel

വാഷിങ്​ടൺ: കോവിഡ് 19 മഹാമാരിയുടെ വ്യാപനം ചൈനക്ക്​ ബോധപൂർവം സംഭവിച്ച പിഴവാണെങ്കിൽ അവരതി​​െൻറ തക്കതായ പ്രത്യാ ഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസി‌ഡൻറ്​ ഡോണാൾ‌ഡ് ‌ട്രംപി​​െൻറ ഭീഷണി. ​കോവിഡ് ചൈനയിൽ വ്യാപിച്ചപ്പേ ാൾ തന്നെ നിയന്ത്രണ വിധേയമാക്കാമായിരുന്നു. എന്നാൽ അവർ അത്​ ചെയ്​തില്ല. അതുകൊണ്ട്​ ലോകം മുഴുവൻ ഇപ്പോൾ കൊവിഡ് ദ ുരന്തത്തെ നേരിടുന്നു.

ഇത്​ സംഭവിച്ചത്​ അബദ്ധത്തിലാണെങ്കിൽ അത്​ അബദ്ധമായി പരിഗണിക്കാം. എന്നാൽ ബോധപൂർവം സംഭവിച്ച പിഴവാണെങ്കിൽ അതി​​െൻറ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരും. കോവിഡ്​ പൊട്ടിപ്പുറപ്പെടുന്നത്​ വരെ ഞങ്ങളും​ ചൈനയുമായുള്ള ബന്ധം മികച്ചതായിരുന്നുവെന്നും ട്രംപ്​ വൈറ്റ്​ ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്​ എങ്ങനെയാണ്​ പടർന്നുപിടിച്ചതെന്ന ചൈനയുടെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അമേരിക്കയും അന്വേഷിക്കുന്നുണ്ടെന്നും ട്രംപ്​ പറഞ്ഞു. വൈറസ്​ വുഹാനിലെ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്നായിരുന്നു ഇന്നലെ ട്രംപ്​ പറഞ്ഞത്​. അതേസമയം ട്രംപി​​െൻറ ആരോപണം തള്ളി വുഹാൻ ലാബി​​െൻറ തലവൻ രംഗത്തെത്തുകയുണ്ടായി. എല്ലാം തെറ്റിധരിപ്പിക്കലും ഉൗഹാപോഹങ്ങളുമാണെന്നും ലാബിൽ നിന്നും വൈറസ്​ പുറത്തുപോവൽ അസാധ്യമാണെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​.

ചൈനയിലെ കോവിഡ്​ മരണങ്ങളുടെ കണക്കിൽ ട്രംപ്​ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. യഥാർഥ കണക്കല്ല ചൈനയടക്കമുള്ള രാജ്യങ്ങൾ പുറത്തുവിടുന്നതെന്നും ട്രംപ്​ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19america vs chinaDonald Trump
News Summary - Trump warns China of consequences -world news
Next Story