കോവിഡിൽ നേട്ടം കൊയ്യാൻ ധനസഹായ ചെക്കിൽ പേരെഴുതി ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: കോവിഡ് മഹാമാരിയുടെ കാലത്ത് നൽകുന്ന ധനസഹായത്തിലൂടെ അമേരിക്കൻ പൗരന്മാരുടെ പ്രീതി പിടിച്ചുപറ് റാനുള്ള ശ്രമത്തിലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോവിഡ് ധനസഹായം നൽകുന്ന ചെക്കിൽ തന്‍റെ പേര് അച്ചടിക്കണമെന്ന് ട്രംപ് നിർദേശം നൽകിയെന്ന ട്രഷറി വകുപ്പിന്‍റെ അറിയിപ്പാണ് യു.എസിൽ നിന്നുള്ള പുതിയ വാർത്ത.
ഇതുപ്രകാരം ചെക് കിന്‍റെ ഇടതുവശത്ത് "പ്രസിഡന്‍റ് ഡോണൾഡ് ജെ. ട്രംപ്" എന്ന് അച്ചടിക്കാൻ ട്രഷറി വകുപ് നിർദേശം നൽകി. അമേരിക്കയുടെ ചര ിത്രത്തിൽ കീഴ്വഴക്കമില്ലാത്ത നടപടിയാണ് ട്രംപിന്‍റേത്.
1200 യു.എസ് ഡോളർ വീതം 70 ദശലക്ഷം പൗരന്മാർക്ക് കോവിഡ് ധന സഹായം നൽകാനാണ് ഇന്‍റേണൽ റവന്യൂ സർവീസ് നടപടി സ്വീകരിക്കുന്നത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ 2 ട്രില്യൺ യു.എസ് ഡ ോളറിന്‍റെ സാമ്പത്തിക സഹായം നൽകാനാണ് അമേരിക്കൻ കോൺഗ്രസ് അനുമതി നൽകിയത്.
1200 യു.എസ് ഡോളർ വീതം 70 ദശലക്ഷം പൗരന്മാർക്ക് കോവിഡ് ധനസഹായം നൽകാനാണ് ഇന്‍റേണൽ റവന്യൂ സർവീസ് നടപടി സ്വീകരിക്കുന്നത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ 2 ട്രില്യൺ യു.എസ് ഡോളറിന്‍റെ സാമ്പത്തിക സഹായം നൽകാനാണ് അമേരിക്കൻ കോൺഗ്രസ് അനുമതി നൽകിയത്.
അമേരിക്കൻ ട്രഷറി വകുപ്പ് പുറത്തിറക്കുന്ന ചെക്കിൽ ഔദ്യോഗികമായി ഒപ്പുവെക്കാൻ അനുവാദമുള്ള വ്യക്തിയല്ല പ്രസിഡന്‍റ്. ട്രഷറി വകുപ്പ് പുറപ്പെടുവിക്കുന്ന ചെക്കിൽ ഒരു ജനസേവകൻ ഒപ്പിടുന്നത് സർക്കാർ സഹായം പക്ഷപാതപരമായി മാറുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്‍റിന്‍റെ പേര് അച്ചടിക്കണമെന്ന നിർദേശത്തോടെ അടുത്ത ആഴ്ച ധനസഹായം വിതരണം ചെയ്യാനുള്ള നടപടികൾ വൈകുമെന്ന് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.
150 ദശലക്ഷം അമേരിക്കൻ പൗരന്മാർ അടക്കമുള്ളവർക്കാണ് ഒറ്റത്തവണ ധനസഹായം ലഭിക്കുന്നത്. 2018, 2019 വർഷത്തിൽ ടാക്സ് റിട്ടേൺസ് ഫയൽ ചെയ്തവർക്കാണ് ആദ്യം സഹായം ലഭിക്കുക.
പ്രതിവർഷം 75,000 യു.എസ് ഡോളർ വരുമാനമുള്ള വ്യക്തികൾക്ക് 1,200 ഡോളറും പ്രതിവർഷം 1,50,000 യു.എസ് ഡോളർ വരുമാനമുള്ള ദമ്പതികൾക്ക് 2,400 ഡോളറും ലഭിക്കും. 17 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഒാരോ കുട്ടിക്ക് വീതം 500 ഡോളർ അധികമായി ലഭിക്കും.