ട്രംപിന്‍െറ സന്ദര്‍ശനം റദ്ദാക്കണമെന്ന പരാതി തെരേസ മേയ് തള്ളി
text_fields
ലണ്ടന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ലക്ഷം ആളുകള്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തള്ളി. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ പിന്തുണക്കില്ളെന്ന് അവര്‍ പ്രഖ്യാപിച്ചു.10 ലക്ഷം ആളുകള്‍ ഒപ്പുവെച്ച നിവേദനങ്ങള്‍ ജനപ്രതിനിധി സഭയില്‍
ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും അധികാരമുണ്ട്. ട്രംപിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മേയ്യുടെ ഓഫിസ് അറിയിച്ചു.
ജനുവരി 27ന് തെരേസ മേയ് ട്രംപിനെ കാണാന്‍ വൈറ്റ്ഹൗസിലത്തെിയിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ച ട്രംപ് ഈ വര്‍ഷം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
