ഞാൻ ആധുനിക കാലത്തെ പ്രസിഡൻറ് –ട്രംപ്
text_fieldsവാഷിങ്ടൺ: തെൻറ സമൂഹമാധ്യമ ഉപയോഗത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡൻറ് എന്ന നിലയിലല്ല താൻ സമൂഹമാധ്യമം ഉപയോഗിക്കുന്നത്. ആധുനികകാലത്തെ പ്രസിഡൻറുമാർ ഇങ്ങനെയാണ്. ഇതായിരുന്നു വിമർശനങ്ങൾക്ക് മറുപടിയായി ട്രംപിെൻറ ട്വീറ്റ്. ട്രംപിെൻറ ചില ട്വീറ്റുകളെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ അംഗങ്ങൾ വിമർശിച്ചിരുന്നു. പ്രസിഡൻറ് സഹായികളും ഇക്കാര്യത്തിൽ ആശങ്കയിലായിരുന്നു. എന്നാൽ, വ്യാജവാർത്തകൾ പടച്ചുവിടുന്ന മുഖ്യധാര മാധ്യമങ്ങളെ ഒഴിവാക്കി പൊതുജനങ്ങളുമായി സംവദിക്കാനുള്ള വേദിയാണ് സമൂഹമാധ്യമങ്ങളെന്നാണ് ട്രംപിെൻറ വാദം. ട്വിറ്ററിൽ 3.3 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്.
