Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഗ്ദാദിയെ പിന്തുടർന്ന നായയുടെ ഫോട്ടോ ട്വീറ്റ് ചെയ്ത് ട്രംപ്

text_fields
bookmark_border
us-military-dog-291019.jpg
cancel

വാഷിങ്ടൺ: ഐ.എസ് നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ പിന്തുടർന്ന അമേരിക്കൻ സൈനിക നായയുടെ ഫോട്ടോ ട്വീറ്റ് ചെയ്ത് പ്രസി ഡന്‍റ് ഡോണൾഡ് ട്രംപ്. ബഗ്ദാദിയെ ഇല്ലാതാക്കുന്നതിൽ നായ മഹത്തായ പ്രവർത്തനമാണ് നടത്തിയതെന്ന് ട്രംപ് പറഞ്ഞു.

സിറിയയിലെ സൈനിക നീക്കത്തിനിടെ നായയാണ് ബഗ്ദാദിയെ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. സ്ഫോടനത്തിൽ നായക്ക് പരിക്കേൽക്കുകയും ചെയ്തു.

ബഗ്ദാദിയെ കൊലപ്പെടുത്തിയ സൈനിക നടപടിയിൽ നായ വലിയ പങ്കുവഹിച്ചതായി ജനറൽ മാർക്ക് മില്ലിയും പറഞ്ഞു. എന്നാൽ, നായയുടെ പേര് പുറത്തുവിട്ടിട്ടില്ല. പരിക്കിൽ നിന്ന് നായ മുക്തി നേടിയെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Tweets Photo Of Dog Who Chased ISIS Chief In Raid
Next Story