നാൻസി പെലോസിയെ വൃദ്ധയായ രോഗിയെന്ന് അധിക്ഷേപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതു സംബന്ധിച്ച് ഹൗസ് സ്പീക് കർ നാൻസി പെലോസിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ വാക്പോര്. സിറിയയി ലെ സൈനിക പിൻമാറ്റം ചർച്ചചെയ്യാൻ ൈവറ്റ്ഹൗസ് വിളിച്ചുചേർത്ത ഡെമോക്രാറ്റിക്, റിപ ്പബ്ലിക്കൻ പ്രതിനിധികളുടെ യോഗത്തിലാണ് സംഭവം. സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാ നത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പെലോസി തുറന്നടിച്ചു.
തുടർന്ന് പെലോസിയെ വൃദ്ധയായ രോഗിയെന്ന് അധിക്ഷേപിച്ച് ട്രംപ് ട്വീറ്റിട്ടു. 79 വയസ്സുള്ള നാൻസി പെലോസി അവശയാണ്, അവർക്ക് അടിയന്തരമായി സഹായം വേണം. വൈറ്റ്ഹൗസിലെ ഇന്നത്തെ അവരുടെ പ്രകടനം വൻദുരന്തമായിരുന്നു. അത് കണ്ടുനിൽക്കാനാവില്ല. അവർക്കു വേണ്ടി പ്രാർഥിക്കുക. വളരെ അവശയായിരിക്കുന്നു അവർ -എന്നായിരുന്നു ട്രംപിെൻറ അധിക്ഷേപം.
മറ്റൊരു ട്വീറ്റിൽ ബുദ്ധിസ്ഥിരതയില്ലാത്ത നാൻസി പെലോസിക്കൊപ്പമുള്ള വൈറ്റ്ഹൗസ് യോഗം എന്ന അടിക്കുറിപ്പിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. പെലോസി ഉടൻ തന്നെ ഇത് ട്വിറ്റർ കവർപേജ് ചിത്രമാക്കി തിരിച്ചടിച്ചു. മൂന്നാംകിട രാഷ്ട്രീയക്കാരിയെന്ന് ട്രംപ് പെലോസിയെ ആക്ഷേപിച്ചതായി സെനറ്റ് മൈനോറിറ്റി നേതാവ് ഷുങ്ക് ഷൂമർ മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിെൻറ ആക്രമണം അതിരുകടന്നതോടെ ഡെമോക്രാറ്റുകൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. നടന്ന സംഭവങ്ങളിൽ ഖേദമുെണ്ടന്നും താൻ എല്ലായ്പ്പോഴും ട്രംപിനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കാറുണ്ടെന്നും ഇനിയത് അദ്ദേഹത്തിെൻറ ആരോഗ്യത്തിനുകൂടി വേണമെന്നും നാൻസി പെലോസി പ്രതികരിച്ചു.
തൊട്ടു പിന്നാെല വടക്കൻ സിറിയയിൽ തുർക്കി നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ട്രംപ് രംഗത്തുവരികയും ചെയ്തു. കുർദുവിമതർ ഐ.എസിനെക്കാൾ ഭീകരരാണെന്നും പതിറ്റാണ്ടുകളായി തുർക്കിക്കെതിരെ ആക്രമണം നടത്തുകയാണെന്നുമായിരുന്നു ട്രംപിെൻറ പരാമർശം. സിറിയൻ-കുർദ് പ്രശ്നത്തിൽ ഇടപെടാൻ താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു.