Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ യാത്ര...

ട്രംപി​െൻറ യാത്ര വിലക്കിന്​ ഭാഗിക അനുമതി

text_fields
bookmark_border
ട്രംപി​െൻറ യാത്ര വിലക്കിന്​  ഭാഗിക അനുമതി
cancel

വാഷിങ്​ടൺ: ആറ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും അഭയാർഥികൾക്കും അമേരിക്ക ഏർപ്പെടുത്തിയ യാത്ര വിലക്ക്​ ഭാഗികമായി നടപ്പിലാക്കാൻ കോടതിയുടെ അനുമതി. അമേരിക്കൻ ഉന്നത കോടതിയാണ്​​ വിലക്ക്​ ഭാഗികമായി നടപ്പിലാക്കാൻ അനുമതി നൽകിയത്​. നേരത്തെ അമേരിക്കയിലെ കീഴ്​കോടതികൾ യാത്ര വിലക്ക്​ സ്​റ്റേ ചെയ്​തിരുന്നു. 

 അമേരിക്കയ​ുമായി കുടുംബപരമായോ വ്യാപരമായോ മറ്റ്​ ബന്ധങ്ങളോ ഉള്ളവർക്ക്​  രാജ്യത്ത്​ പ്രവേശിക്കുന്നതിന്​ തടസമില്ല. എന്നാൽ ആറ്​ മുസ്​ലിം രാജ്യങ്ങളൽ നിന്ന്​ ബോണഫൈഡ്​ റിലേഷൻ ഇല്ലാത്ത യാത്രികർക്ക്​ അനുമതിയില്ല. ഇതു സംബന്ധിച്ച കേസ്​ വിശദമായ വാദം കേൾക്കുന്നതിനായി ഒക്​ടോബറിലേക്ക്​ മാറ്റി.

പ്രസിഡൻറായി അധികാരമേറ്റെടുത്തയുടൻ ആറ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്​ 90 ദിവസത്തേക്കും അഭയാർഥികൾക്ക്​ 120 ദിവസത്തേക്കും അമേരിക്കൻ പ്രസിഡൻറ്​ ട്രംപ്​ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ്​ ഉയർന്നിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US travel banDonald Trump
News Summary - Trump travel ban injunction lifted in part
Next Story