Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടച്ചുപൂട്ടും; ത​െൻറ...

അടച്ചുപൂട്ടും; ത​െൻറ ട്വീറ്റുകൾ തെറ്റാണെന്ന സൂചന നൽകിയ ട്വിറ്ററിനെതിരെ ഭീഷണിയുമായി ട്രംപ്​

text_fields
bookmark_border
അടച്ചുപൂട്ടും; ത​െൻറ ട്വീറ്റുകൾ തെറ്റാണെന്ന സൂചന നൽകിയ ട്വിറ്ററിനെതിരെ ഭീഷണിയുമായി ട്രംപ്​
cancel

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് രംഗത്ത്​. ട്രംപി​​​െൻറ രണ്ട്​ ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്​ട്​ ചെക്​ ലേബലുകൾ നൽകിയതിന്​ പിന്നാലെയാണ്​ ഭീഷണി. സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ ഇൗയിടെയാണ്​ അവരുടെ പ്ലാറ്റ്​ഫോമിൽ ഫാക്​ട്​ ചെക്കിങ്​ എന്ന സംവിധാനം ഒരുക്കിയത്​. തെറ്റായ വാർത്തകൾ ആര്​ നൽകിയാലും അത്​ കണ്ടെത്തി അതുമായി ബന്ധപ്പെട്ട ശരിയായ വാർത്തകളുടെ ലിങ്കുകൾ നൽകുകയാണ്​ ഇതിലൂടെ ചെയ്യുന്നത്​. 

ഇത്തരത്തിൽ നിരവധി ട്വീറ്റുകൾക്ക്​ ട്വിറ്റർ ഫാക്​ട്​ ചെക്കിങ്​ ലേബൽ നൽകിത്തുടങ്ങിയിട്ടുണ്ട്​. എന്നാൽ, പ്രമുഖ നേതാക്കളുടെ തെറ്റായ സന്ദേശങ്ങള്‍ക്കെതിരെ ട്വിറ്റര്‍ ഈ രീതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ഒരുഭാഗത്ത്​ നിന്നും ഉയർന്നുവന്നു. വ്യാജ വാർത്തകളോ സന്ദേശങ്ങളോ ആര്​ പങ്കുവെച്ചാലും പിടികൂടാൻ സന്നദ്ധരായ ട്വിറ്ററിന്​​ ഇരയായത്​ സാക്ഷാൽ അമേരിക്കൻ പ്രസിഡൻറ്​​ ഡോണൾഡ്​ ട്രംപും. ട്രംപിന്‍റെ ട്വീറ്റ് തെറ്റാണെന്ന സൂചന നല്‍കി ട്വിറ്റര്‍ വിശദാംശങ്ങള്‍ അറിയാനുള്ള ലിങ്ക് ചേര്‍ക്കുകയായിരുന്നു. ആദ്യമായാണ് ഒരു ലോകനേതാവിന്‍റെ ട്വീറ്റിനെതിരെ ട്വിറ്റര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഫാക്ട് ചെക്ക് ലേബലിട്ടത്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ പരിഷ്‍കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃ​ത്രിമം ലക്ഷ്യമിട്ടാണെന്നാണ്​ ട്രംപ്​ ട്വീറ്റ് ചെയ്​തത്​.  തപാൽ ബാലറ്റുകളെ വഞ്ചന എന്ന്​ അഭിസംബോധന ചെയ്ത ട്രംപ്​ ഇത്തരം ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനുതാഴെ 'മെയില്‍ ഇൻ ബാലറ്റിന്‍റെ വസ്‍തുതകള്‍ അറിയുക' എന്ന സന്ദേശം ചേർത്തുകൊണ്ട്​ ട്വിറ്റര്‍, വസ്‍തുതകള്‍ ഉള്‍ക്കൊള്ളിച്ച് സി.എൻ.എൻ, വാഷിങ്‍ടണ്‍ പോസ്റ്റ് തുടങ്ങിയവ പ്രസിദ്ധികരിച്ച വാര്‍ത്തകളും നൽകി.

ട്വിറ്ററിന്‍റെ നടപടിയില്‍ പ്രകോപിതനായ ട്രംപ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ട്വിറ്റര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമമാണ് നടത്തുന്നത്​. ''മെയില്‍ ബാലറ്റിനെക്കുറിച്ചുള്ള എന്‍റെ ട്വീറ്റ് തെറ്റാണെന്ന് അവര്‍ പറയുന്നു. സത്യം അറിയാനായി അവര്‍ കൊടുത്തതാക​ട്ടെ സി.എൻ.എന്നി​േൻറയും വാഷിങ്ടണ്‍ പോസ്റ്റി​േൻറയു വ്യാജ വാര്‍ത്തകളും. തപാൽ ബാലറ്റില്‍ കടുത്ത അഴിമതിയും അട്ടിമറിയുമുണ്ടെന്ന സത്യം മറച്ചുവെക്കാനുള്ള ശ്രമത്തില്‍ ട്വിറ്ററും പങ്കാളിയാകുകയാണ്. -ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

അത്തരത്തിലുള്ളവയെ ഞങ്ങൾ ശക്തമായി നിയന്ത്രിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. അതിനുശേഷം, ഇത്തരം സംഭവങ്ങളുണ്ടാവാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. 2016ൽ അവർ (സോഷ്യൽ മീഡിയ) ചെയ്യാൻ ശ്രമിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണ്. അതിനേക്കാൾ സങ്കീർണമായ ഒന്ന് ഇത്തവണ സംഭവിക്കാൻ അനുവദിക്കില്ല, ട്രംപ്​ കൂട്ടിച്ചേർത്തു. എന്നാല്‍ ഇതൊന്നും കേട്ട് ഫാക്ട് ചെക്കിങ് നിര്‍ത്താന്‍ പോകുന്നില്ലെന്നാണ് ട്വിറ്ററി​​​െൻറ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediatwitterDonald Trump
News Summary - Trump threatens to ‘close down’ social media-world news
Next Story