ഇറാനെതിരായ ഉപരോധം കടുപ്പിക്കാൻ ട്രംപിെൻറ നിർദേശം
text_fieldsവാഷിങ്ടൺ: ഇറാനെതിരായ ഉപരോധത്തിൽ ‘ഗണ്യമായ വർധന’ വരുത്താൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർദേശം. സൗദി എണ്ണ സംസ്കരണശാലക്കെതിരായ ഭീകരാക്രമണത്തിന് പിന്നിൽ ഇറാനായേക്കാമെന്ന യു.എസ് ആരോപണത്തിന് പിന്നാലെയുണ്ടാകുന്ന ആദ്യ നടപടി യാണിത്.
ഇതുസംബന്ധിച്ച് ധനകാര്യ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ട്രംപ് ട്വ ീറ്റ് ചെയ്തു. ഇറാൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്ന തരത്തിൽ എണ്ണകയറ്റുമതി തടയുന്നതടക്കമുള്ള ഉപരോധം നിലവിൽ യു.എസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൂതി ആക്രമണം യമൻ യുദ്ധം നിർത്താനുള്ള മുന്നറിയിപ്പ് –റൂഹാനി
തെഹ്റാൻ: യമനിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മുന്നറിയിപ്പാണ് ഹൂതികളുടെ അരാംകോ എണ്ണ സംസ്കരണശാലയിലെ ആക്രമണമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഇറാൻ മന്ത്രസഭ യോഗത്തിലാണ് റൂഹാനി ഇക്കാര്യം പറഞ്ഞത്.
യമനികൾ ആശുപത്രിയോ സ്കൂളോ ആക്രമിച്ചിട്ടില്ല. നിങ്ങൾക്ക് മുന്നറിയിപ്പ് തരാനായി വ്യവസായ കേന്ദ്രമാണ് ആക്രമിച്ചത്. മേഖലയിൽ സംഘർഷമുണ്ടാക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല. ആരാണ് സംഘർഷത്തിന് തുടക്കംകുറിച്ചത്? റൂഹാനി ചോദിച്ചു.