ഭീകരവാദികൾക്ക് അഭയം; യു.എസ് ഉന്നതസംഘം പാകിസ്താനിലേക്ക്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ മുതിർന്ന നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പാക്കിസ്താനിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിില്ലേഴ്സണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം പാകിസ്താനിലേക്ക് പോകുക. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് അമേരിക്കൻ-പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരവാദ ഗ്രൂപ്പുകൾക്ക് പാക് ഭരണകൂടം നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന ട്രംപിൻെറ സന്ദേശമറിയിക്കാനാണ് യാത്ര. കാലങ്ങളായി അമേരിക്ക ആവശ്യപ്പെടുന്ന ഒന്നാണിത്. നേരത്തെ ഉസാമ ബിൻ ലാദനെ വധിച്ച സമയത്ത് അമേരിക്കയും പാകിസ്താനും തമ്മിൽ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നു. ട്രംപ് അധികാരത്തിലെത്തിയതോടെ ഇത് ശക്തമായി. ഭീകര സംഘടനകൾക്ക് പാകിസ്താൻ അഭയം കൊടുക്കുന്നുവെന്ന് ട്രംപ് പരസ്യമായി ആക്ഷേപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
