Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്​സിക്കൻ...

മെക്​സിക്കൻ ഉൽപന്നങ്ങൾക്ക്​ അഞ്ച്​ ശതമാനം നികുതി ഏർപ്പെടുത്തി ട്രംപ്​

text_fields
bookmark_border
മെക്​സിക്കൻ ഉൽപന്നങ്ങൾക്ക്​ അഞ്ച്​ ശതമാനം നികുതി ഏർപ്പെടുത്തി ട്രംപ്​
cancel

വാഷിങ്​ടൺ: മെക്​സിക്കോയിൽ നിന്ന്​ അമേരിക്കയിലേക്ക്​ എത്തുന്ന ഉൽപന്നങ്ങൾക്ക്​ അഞ്ച്​ ശതമാനം നികുതി ഏർപ്പെ ടുത്തി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയിലേക്ക്​ മെക്​സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയുന്നതിനായാണ് ​ നികുതി ഏർപ്പെടുത്തിയതെന്ന്​ ട്രംപ്​ അറിയിച്ചു. കുടിയേറ്റം പൂർണ്ണമായും അവസാനിക്കുന്നത്​ വരെ അധിക നികുതി തുടരും. ഘട്ടം ഘട്ടമായി നികുതി നിരക്ക്​ വർധിപ്പിക്കുമെന്നും ട്രംപ്​ ട്വിറ്ററിലൂടെ വ്യക്​തമാക്കി.

ജൂലൈ ഒന്ന്​ മുതൽ നികുതി 10 ശതമാനമായി വർധിപ്പിക്കാനാണ്​ ട്രംപിൻെറ നീക്കം. ഓരോ മൂന്ന്​ മാസത്തിലും നികുതി നിരക്കുകളിൽ അഞ്ച്​ ശതമാനത്തിൻെറ വരെ വർധനയുണ്ടാകുമെന്നാണ്​ റിപ്പോർട്ടുകൾ. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ മെക്​സിക്കോ നടപടി സ്വീകരിക്കുന്നത്​ വരെ നികുതി​ തുടരുമെന്നും ട്രംപ്​ അറിയിച്ചു.

മെക്​സികോയിൽ നിന്നുള്ള കുടിയേറ്റം തടയുന്നതിനായി ട്രംപ്​ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നടപടിയുമായി അമേരിക്കൻ പ്രസിഡൻറ്​ രംഗത്തെത്തുന്നത്​. അതേസമയം, അധിക നികുതി ഏർപ്പെടുത്തിയതിനെതിരെ മെക്​സികോ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMexsico taxDonald Trump
News Summary - Trump Says U.S. Will Hit Mexico With 5% Tariffs on All Goods-World news
Next Story