ഇറാൻ ഡ്രോൺ യു.എസ് വെടിവെച്ചിട്ടതായി ട്രംപ്
text_fieldsന്യൂയോർക്: ഹോർമുസ് കടലിടുക്കിൽ യു.എസ് യുദ്ധക്കപ്പലിനു സമീപമെത്തിയ ഇറാെൻറ ഡ ്രോൺ വെടിവെച്ചിട്ടതായി പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം. കപ്പലിന് ഭീഷ ണിയായതിനെ തുടർന്നാണ് ഡ്രോൺ വെടിവെച്ചതെന്നാണ് ട്രംപ് പറയുന്നത്.
കപ്പലിന് 1 000 മീറ്റർമാത്രം ദൂരത്തിലാണ് ഡ്രോൺ പറന്നത്. നിരവധി തവണ മുന്നറിയിപ്പു നൽകിയിട്ടും കാര്യമുണ്ടായില്ല. യു.എസിെൻറ ഉദ്യോഗസ്ഥരെയും കപ്പൽസംവിധാനങ്ങളും സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് വൈറ്റ്ഹൗസിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര ജല അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന കപ്പലുകൾക്കെതിരെ ഇറാൻ നടത്തിയ പ്രകോപനപരവും ശത്രുതാപരവുമായ നടപടികളുടെ ഏറ്റവും പുതിയ സംഭവമാണിതെന്നും ട്രംപ് ആരോപിച്ചു.
അതേസമയം, യു.എസിെൻറ അവകാശവാദം ഇറാൻ തള്ളി. ഹോർമുസിൽ തങ്ങളുടെ ഒരു ഡ്രോണും ആരും വെടിവെച്ചിട്ടില്ല. അബദ്ധത്തിൽ യു.എസ് ബോക്സർ അവരുടെ തന്നെ ഡ്രോൺ ആണ് വെടിവെച്ചിട്ടതെന്നാണ് കരുതുന്നത് -ഇറാൻ ഉപ വിദേശകാര്യമന്ത്രി അബ്ബാസ് അറാങ്ചി പറഞ്ഞു. ഡ്രോൺ വെടിവെച്ചിട്ട കാര്യം ശ്രദ്ധയിൽപെട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫും പ്രതികരിച്ചു. സംഭവസമയം, ന്യൂയോർകിൽ യു.എൻ പ്രതിനിധികളുമായി കൂടിക്കാഴ്ചയിലായിരുന്നു സരീഫ്.
യു.എസിെൻറ അതി പ്രഹരശേഷിയുള്ള യുദ്ധക്കപ്പലായ യു.എസ്.എസ് ബോക്സർ ആണ് ആക്രമണം നടത്തിയതെന്ന് പെൻറഗണും ശരിവെച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപരിധിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം 10 മണിക്കായിരുന്നു സംഭവമെന്നും പെൻറഗൺ വിശദീകരിച്ചു. ബോക്സറെ കൂടാതെ യു.എസ്.എസ് അബ്രഹാം ലിങ്കണും ഈ മേഖലയിൽ സഞ്ചരിക്കാറുണ്ട്.