Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനെതിരെ...

കോവിഡിനെതിരെ അണുനാശിനി, അൾട്രാവയലറ്റ്​ പ്രയോഗം: വെറും തമാശയെന്ന്​ ട്രംപ്​

text_fields
bookmark_border
കോവിഡിനെതിരെ അണുനാശിനി, അൾട്രാവയലറ്റ്​ പ്രയോഗം: വെറും തമാശയെന്ന്​ ട്രംപ്​
cancel

വാഷിങ്ടണ്‍: കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് ശക്തിയേറിയ അൾട്രാവയലറ്റ്​ രശ്​മികൾ കടത്തിവിട്ടും അണുനാശിനി കുത ്തിവച്ചു വൈറസിനെ തുരത്താൻ കഴിയുമോയെന്ന്​ പരിശോധിക്കണ ത​​​െൻറ പ്രസ്​താവന വെറും തമാശയായിരുന്നുവെന്ന്​ അമേര ിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപ്. എന്താണ്​ പ്രതികരണം എന്നറിയാൻ താന്‍ തമാശയായി രൂപേണ പറഞ്ഞതാണെന്ന് അദ്ദേഹ ം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിൻെറ പ്രസ്താവനക്കെതിരെ ലോകവ്യാപകമായി വിമര്‍ശനമുയർന്ന സാഹചര് യത്തിലാണ്​ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ്​ ട്രംപ്​ തൻെറ ‘തമാശ’യെ കുറിച്ച്​ വിശദീകരിച്ചത്​.

വ്യാഴാഴ്​ച വൈറ്റ്​ ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ്​ അണുനാശിനിയും യു.വി രശ്​മികളും ഉപയോഗപ്പെടുത്തുന്നതി​​​െൻറ സാധ്യതയെ കുറിച്ച്​ ട്രംപ്​ സംസാരിച്ചത്​. കോവിഡ്​ വൈറസ്​ ഉയർന്ന സൂര്യാതാപത്തിൽ മനുഷ്യശരീരത്തിൽ അതിജീവിക്കില്ലെന്ന്​ ചിലർ അഭിപ്രായപ്പെട​ുന്നുണ്ട്​. അങ്ങനെയെങ്കിൽ ശക്തിയേറി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേക്ക് കടത്തി വൈറസിനെ ഇല്ലാതാക്കാനുള്ള സാധ്യത പരിശോധിച്ചൂടേ. ഐസോപ്രോപിൽ ആൽക്കഹോളിന്​ നിമിഷങ്ങൾക്കുള്ളിൽ കോവിഡ്​ വൈറസിനെ ഇല്ലാതാക്കാനാക​ും. എന്നാൽ അതും ചികിത്സക്കായി ഉപയോഗിച്ചുടേയെന്ന​ും​ ട്രംപ്​ ചോദിച്ചു​.

തൊലിയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ യു.വി രശ്​മികളോ ശക്തിയേറിയ പ്രകാശകിരണങ്ങളോ കടത്തിവിട്ട്​ പരീക്ഷിക്കാമെന്നാണ്​ ട്രംപ്​ ആവശ്യപ്പെട്ടത്​. അതുപോലെ അണുനാശിനികളിലൂടെ മിനിറ്റുകൊണ്ട് വൈറസ് ഇല്ലാതാകും. എന്നാൽ ശരീരത്തിനകത്തേക്ക്​ കുത്തിവച്ച് പൂർണമായ ശുദ്ധീകരണം നടത്താവുന്ന തരത്തിൽ എന്തെങ്കിലും മാർഗങ്ങളുണ്ടോയെന്ന് നോക്കണം. ഈ വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അ​േദഹം പറഞ്ഞ​ു. കൊറോണ വൈറസിനെതിരെ ചൂടും പ്രകാശവും ഉപയോഗിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുന്നത്​ നല്ലതാകുമെന്നും ട്രംപ്​ പറഞ്ഞിരുന്നു.

സൂര്യപ്രകാശവും ചൂടും കാരണം കോവിഡ്​ വൈറസിൻെറ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്ന് യു.എസ് സർക്കാർ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. അണുനാശിനി ഉമിനീരിലെയും ശ്വാസകോശ ദ്രവങ്ങളിലെയും വൈറസിനെ അഞ്ച് മിനിറ്റിൽ ഇല്ലാതാക്കും. ഐസോപ്രോപിൽ ആൽക്കഹോളിനു വൈറസിനെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നും വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​ നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു. വേനല്‍ക്കാലത്ത് വൈറസി​​​െൻറ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതായി യു.എസ് ഹോം ലാൻഡ് സെക്യൂരിറ്റി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റ് തലവൻ വില്യം ബ്രയാനാണ് ​െവെറ്റ്​ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതെ തുടർന്നാണ്​ ട്രപ്​ മാധ്യമപ്രവർത്തകർക്ക്​ മുന്നിൽ ത​​​െൻറ അബദ്ധ​പ്രസ്​താവനകൾ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsDonald Trump#Covid19
News Summary - Trump Says Spoke Sarcastically About Injecting Disinfectants To Fight Virus -World news
Next Story