ഞാൻ ഒരു ജീനിയസാണ് –ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: താൻ അസാമാന്യ ജീനിയസും ശരിക്കും സ്മാർട്ടുമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘ഫയർ ആൻഡ് ഫുറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ്ഹൗസ്’ എന്ന വിവാദ പുസ്തകത്തിലെ വിമർശനങ്ങളോട് പ്രതികരിച്ചാണ് തെൻറ മാനസികനിലയെ പറ്റി അവകാശവാദങ്ങളുമായി ട്രംപ് രംഗത്തുവന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ആസ്തി തെൻറ മിടുക്കുതന്നെയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുഖ്യ നയതന്ത്ര ഉദ്യോഗസ്ഥൻ റെക്സ് ടില്ലേഴ്സണും ട്രംപിെന പ്രതിരോധിച്ച് രംഗത്തുവന്നിരുന്നു.
ഒരു സുപ്രധാന യോഗത്തിന് പിന്നാലെ ടില്ലേഴ്സൺ ട്രംപിനെ വിഡ്ഢിയെന്ന് ആക്ഷേപിച്ചുവെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
