യു.എസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ ചൈന പിൻവലിക്കണം -ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയ അധിക തീരുവ ഉടൻ പിൻവലിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബീഫ്, പന്നിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നാണ് ട്രംപിെൻറ ആവശ്യം.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളുമായി രാജ്യം മുന്നോട്ട് പോവുകയാണ്. ഇൗയൊരു സാഹചര്യത്തിൽ അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ ചൈന പിൻവലിക്കണം. മാർച്ച് ഒന്ന് മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ താൽകാലികമായി പിൻമാറുകയാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ചൈനയുമായുള്ള ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ട്രംപിെൻറ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. ചൈനീസ് അധികൃതരുമായും പ്രസിഡൻറ് ഷീ ജിങ് പിങ്ങുമായും ഇനിയും ചർച്ചകൾ നടത്തുമെന്നും അമേരിക്ക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.