ജി 7 ഉച്ചകോടി മാറ്റി; ഇന്ത്യയെയും ക്ഷണിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: ജൂണിൽ നടക്കേണ്ട ജി 7 ഉച്ചകോടി മാറ്റിവെക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യയെയും റഷ്യയെയും അടക്കം രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇപ്പോൾ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെ ജി 7 ഉച്ചകോടി പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രാജ്യങ്ങളുടെ കാലപ്പഴക്കം ചെന്ന സംഘമായി ജ 7 മാറിയിരിക്കുന്നു. റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെ ജി 7 ലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭ സമ്മേളനത്തിന് മുമ്പോ ശേഷമോ ആയിരിക്കും ഉച്ചകോടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. നേരത്തെ ജൂണിൽ വീഡിയോ കോൺഫറൻസിലൂടെ ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.