Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന ആഗ്രഹിക്കുന്നത്​...

ചൈന ആഗ്രഹിക്കുന്നത്​ തെരഞ്ഞെടുപ്പിൽ തന്‍റെ പരാജയം-ട്രംപ്​

text_fields
bookmark_border
ചൈന ആഗ്രഹിക്കുന്നത്​ തെരഞ്ഞെടുപ്പിൽ തന്‍റെ പരാജയം-ട്രംപ്​
cancel

വാ​ഷി​ങ്​​ട​ൺ: അ​ടു​ത്ത പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും ജ​യി​ക്കാ​തി​രി​ക്കാ​ൻ ചൈ​ന ആ​വു ​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​രോ​പി​ച്ചു. കോ​വി​ഡ്​ പ​ട ​രാ​ൻ ഉ​ത്ത​ര​വാ​ദി ചൈ​ന​യാ​ണെ​ന്ന നി​ല​യി​ൽ ട്രം​പ്​ നേ​ര​ത്തെ പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു.


‘റോ​യി​റ്റേ​ഴ്​​സു​’മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ്​ പ്ര​സി​ഡ​ൻ​റ്​ പു​തി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. കോ​വി​ഡ്​ വി​വ​രം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​ൽ ചൈ​ന കാ​ല​താ​മ​സം വ​രു​​ത്തി​യെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ത​നി​ക്കെ​തി​രെ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ സ്​​ഥാ​നാ​ർ​ഥി​യാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള ജോ ​ബൈ​ഡ​ൻ ജ​യി​ക്ക​ണ​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ ആ​ഗ്ര​ഹം.

ബൈ​ഡ​​െൻറ ജ​യ​സാ​ധ്യ​ത സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളി​ൽ സം​ശ​യ​മു​ണ്ട്. ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ന​ല്ല ബോ​ധ​മു​ള്ള​വ​രാ​ണ്. കാ​ര്യ​പ്രാ​പ്​​തി​യി​ല്ലാ​ത്ത ഒ​രാ​ളെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നി​ല്ല. -ട്രം​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:Donald Trump us president election china world news malayalam news 
Web Title - Trump says China wants him to lose 2020 election -World News
Next Story