Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആപിൾ വൻതുക യു.എസിൽ...

ആപിൾ വൻതുക യു.എസിൽ ചെലവഴിക്കുന്നു-ട്രംപ്​

text_fields
bookmark_border
ആപിൾ വൻതുക യു.എസിൽ ചെലവഴിക്കുന്നു-ട്രംപ്​
cancel

വാഷിങ്​ടൺ: ആപിൾ കമ്പനി വലിയാരളവ്​ പണം ​യു.എസിൽ ചെലവാക്കുന്നതായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ആപിൾ സി.ഇ.ഒ ടിം കു ക്കുമായുള്ള അത്താഴചർച്ചക്കു ശേഷമായിരുന്നു പ്രകീർത്തനവുമായി ട്രംപി​​െൻറ ട്വീറ്റ്​. ബെഡ്​മിൻസ്​റ്റർ, ന്യൂജഴ്​സി തുടങ്ങിയ നഗരങ്ങളിൽ ​ഇരുവരും മുമ്പും അനൗദ്യോഗിക കൂടിക്കാഴ്​ചകൾ നടത്തിയിട്ടുണ്ട്​. ആപിൾ യു.എസിൽ 6000 കോടി ഡോളർ നിക്ഷേപിക്കുമെന്നും രാജ്യത്തെ 90,000 പേർക്ക്​ തൊഴിൽ നൽകുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്​ച.

നിലവിൽ ആപിൾ ഉൽപന്നങ്ങളിലേറെയും നിർമിക്കുന്നത്​ ചൈനയിൽനിന്നാണ്​. ചൈനയിൽനിന്നുള്ള ആപിൾ ഉൽപന്നങ്ങൾക്ക്​ അധികതീരുവ ഏർപ്പെടുത്തിയ ട്രംപ്​ ഭരണകൂടത്തി​​െൻറ തീരുമാനത്തിനും കമ്പനി എതിരാണ്​. തങ്ങളുടെ ഉൽപന്നങ്ങളെ തീരുവയിൽനിന്ന്​ ഒഴിവാക്കണമെന്ന ആപിളി​​െൻറ ആവശ്യം ​ട്രംപ്​ തള്ളിയിരുന്നു. യു.എസിൽ നിർമാണം ആരംഭിക്കുകയാണെങ്കിൽ നികുതിയൊടുക്കേണ്ടിവരില്ലെന്നായിരുന്നു ട്രംപി​​െൻറ ഉപദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyU.Sapple iphoneTim cookworld news
News Summary - Trump says Apple is spending ‘vast sums of money in the U.S.- World news
Next Story