ഇന്ത്യയോട് മലേറിയ മരുന്ന് ചോദിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് രോഗികളെ ചികിത്സിക്കാൻ മലേറിയക്കെതിരായ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് ട്രംപ്, പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഈ മരുന്നിെൻറ കയറ്റുമതി മാർച്ച് 25ന് ഇന്ത്യ നിരേ ാധിച്ചിരുന്നു.
ശനിയാഴ്ച രാവിലെ മോദിയുമായി സംസാരിച്ചതായും അമേരിക്ക നേരത്തെ ഓർഡർ ചെയ്ത മരുന്ന് അയച്ചുതരാൻ അഭ്യർഥിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യ വലിയ അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉണ്ടാക്കുന്നുണ്ട്. ഗൗരവമായ പരിഗണനയാണ് ഇതിനവർ നൽകുന്നത്. കോവിഡ് രോഗികളിൽ ഈ മരുന്ന് നല്ല ഫലം ചെയ്യുന്നുണ്ട്. വിജയിച്ചാൽ അത് സ്വർഗത്തിൽ നിന്നുള്ള സമ്മാനമാകും -വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

കയറ്റുമതി നിരോധിച്ചുവെങ്കിലും മാനുഷിക പരിഗണനവെച്ച് ചെറിയ തോതിൽ അനുവദിക്കാമെന്ന് ഇന്ത്യ പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയിൽ ഇതിനകം 8,000ത്തിലധികം പേരാണ് മരണപ്പെട്ടത്. ഇതുവരെ കൃത്യമായ മരുന്ന് കണ്ടെത്താത്തത്തിനാൽ ചികിത്സ ദുഷ്കരമാണ്. നിലവിൽ മലേറിയ മരുന്ന് ഉൾപ്പെടെയുള്ളവയാണ് രോഗികൾക്ക് നൽകുന്നത്.