Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിം ജോങ് ഉൻ മാന്യനെന്ന് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: ഉത്തര െകാറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിനെ മന്ദബുദ്ധിയെന്നും റോക്കറ്റ് മനുഷ്യനെന്നും കളിയാക്കിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മാനസാന്തരം. കിം മാന്യനെന്നാണ് ട്രംപ് ഇപ്പോൾ വിശേഷിപ്പിച്ചിരിക്കുന്നത്.
ആണവ-മിസൈൽ പരീക്ഷണങ്ങൾ ഉപേക്ഷിക്കുകയാണെന്ന് കിം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിെൻറ മനസ്സുമാറ്റം. കിമ്മുമായി നടക്കാനിരിക്കുന്ന ചർച്ച വൻ വിജയമാകുമെന്നും ട്രംപ് പ്രത്യാശിച്ചു. ചർച്ച അടുത്തമാസമോ ജൂണിലോ നടക്കുമെന്നാണ് റിപ്പോർട്ട്.
Next Story
