Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഫ​ല​സ്​​തീ​ൻ...

‘ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന പ​ദ്ധ​തി’​യു​മാ​യി ട്രം​പ്​

text_fields
bookmark_border
trump
cancel

വാ​ഷി​ങ്​​ട​ൺ: ഇസ്രായേലി​​​െൻറ അവിഭാജ്യ തലസ്ഥാനമായി ജറൂസലമിനെ നിലനിർത്തുമെന്ന്​ പ്രഖ്യാപിച്ചുകൊണ്ടുള്ള പശ്ച​ിമേഷ്യ സമാധാന പദ്ധതി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അവതരിപ്പിച്ചു. തികച്ചും പ്രായോഗികമായ ദ്വിര ാഷ്​ട്ര പരിഹാരമാണ്​ ത​േൻറതെന്നും ഏതെങ്കിലും ഇസ്രായേലിയോ ഫലസ്​തീനിയോ അവരുടെ രാജ്യത്തുനിന്ന്​ പുറത്താക്കപ ്പെടില്ലെന്നും ട്രംപ്​ വ്യക്തമാക്കി. വൈറ്റ്​ ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്​ ഒപ്പം നിന ്നുകൊണ്ട്​ നടത്തിയ പ്രഖ്യാപനത്തിൽ ഇത്​ ഫലസ്​തീനികൾക്കുള്ള അവസാന അവസരമാണെന്നും ട്രംപ്​ പറഞ്ഞു.

അതേസമയം, പക്ഷപാതപരമെന്ന ആരോപണത്തോടെ ​ട്രംപി​​​െൻറ നിർദേശങ്ങൾ ഫലസ്​തീൻ തള്ളിയപ്പോൾ ഇസ്രായേൽ സ്വാഗതം ചെയ്​തു. അടിമ ുടി ദുരൂഹമായിരുന്ന പദ്ധതി ട്രംപി​​​െൻറ മരുമകൻ ജാരദ്​ കുഷ്​നറുടെ മേൽനോട്ടത്തിലാണ്​ തയാറാക്കിയത്​. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിനുമായി പദ്ധതി ചർച്ച ചെയ്യാൻ നെതന്യാഹു ബുധനാഴ്​ച മോസ്​കോയിലേക്ക്​ പോകും. ‘ചരിത്രപരമായ നാഴികക്കല്ലാണ്​ പദ്ധതി’ എന്ന്​ നെതന്യാഹുവി​​​െൻറ എതിരാളിയും ഇസ്രായേൽ പ്രതിപക്ഷ ​േനതാവുമായ ബെന്നി ഗാൻറ്​സ്​ പറഞ്ഞു.

തി​ങ്ക​ളാ​ഴ്​​ച വൈ​റ്റ്​ ഹൗ​സി​ൽ നെ​ത​ന്യാ​ഹു​വു​മാ​യും ബെ​ന്നി ഗാ​ൻ​റ്​​സു​മാ​യും ട്രംപ്​ പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി​യിരുന്നു. രാ​ഷ്​​ട്രീ​യ​മാ​യി ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ്​ ട്രം​പും നെ​ത​ന്യാ​ഹു​വും പ​ദ്ധ​തി​യു​മാ​യി രം​ഗ​​ത്തെ​ത്തു​ന്ന​ത്. ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്​​മ​​െൻറ്​ ന​ട​പ​ടി​ക​ൾ സെ​ന​റ്റി​ൽ ന​ട​ക്കു​ക​യാ​ണ്. നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ അ​ഴി​മ​തി​​ക്കേ​സ്​ വി​ചാ​ര​ണ കോ​ട​തി​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മെ അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​​സ്രാ​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ നെ​ത​ന്യാ​ഹു​വി​ന്​ ക​ടു​ത്ത പ​രീ​ക്ഷ​ണ​മാ​ണ്. ട്രം​പി​​​െൻറ പ​ദ്ധ​തി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ശ​ക്തി​ക​ളോ​ട്​ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ ഇ​ശ്​​ത​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. ​​

ട്രം​പി​നെ ഇം​പീ​ച്ച്​​മ​​െൻറി​ൽ​നി​ന്നും നെ​ത​ന്യാ​ഹു​വി​നെ ജ​യി​ലി​ൽ​നി​ന്നും ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഇ​ത്​ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന പ​ദ്ധ​തി​യ​ല്ല. ഫ​ല​സ്​​തീ​നു​മേ​ൽ ഇ​സ്രാ​യേ​ൽ പ​ര​മാ​ധി​കാ​രം സ്ഥാ​പി​ക്കാ​നു​ള്ള​താ​ണ്​ പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​ശ്​​ത​യ്യ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കെ​തി​രെ ഒ​ന്നി​ച്ചു​നീ​ങ്ങാ​ൻ ഫ​ല​സ്​​തീ​നി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ ഹ​മാ​സും ഫ​ത്​​ഹും തീ​രു​മാ​നി​ച്ചു.

അ​ഴി​മ​തി​ക്കേ​സി​ൽ പ​രി​ര​ക്ഷ​: ആ​വ​ശ്യം നെ​ത​ന്യാ​ഹു പി​ൻ​വ​ലി​ച്ചു

ജ​റൂ​സ​ലം: പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ നി​ന്നു​ള്ള പ​രി​ര​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പി​ൻ​വ​ലി​ച്ചു. വൈ​റ്റ്​ ഹൗ​സി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ പു​റ​പ്പെ​ടും മു​മ്പാ​ണ്​ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം​ പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ഷ്​​്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റാ​തി​രി​ക്കാ​നാ​ണ്​ അ​പേ​ക്ഷ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. അ​പേ​ക്ഷ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം ഇ​സ്രാ​േ​യ​ൽ പാ​ർ​ല​മ​െൻറാ​യ ക​നീ​സ​ത്തി​​െൻറ സ്​​പീ​ക്ക​റെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPalestinian stateDonald Trump
News Summary - Trump plan calls for Palestinian state, settlement freeze -world news
Next Story