Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാറ്റോ രാജ്യങ്ങൾ...

നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ്​ ഇനിയും ഉയർത്തണം-​ ട്രംപ്​

text_fields
bookmark_border
നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ്​ ഇനിയും ഉയർത്തണം-​ ട്രംപ്​
cancel

വാഷിങ്​ടൺ: നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയർത്തണമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ത​ാൻ അഭ്യർത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങൾ പ്രതിരോധ ബജറ്റ്​ ഉയർത്തിയിട്ടുണ്ട്​. എന്നാൽ ഇത്​ മതിയായ ചെലവി​​​െൻറ അടുത്തുപോലും എത്തിയിട്ടി​ല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത​​​െൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ ട്രംപ്​ അഭിപ്രായം വ്യക്തമാക്കിയത്​. 

കഴിഞ്ഞ വർഷത്തെ ത​​​െൻറ സന്ദർശനത്തിനു ശേഷം നാറ്റോ രാജ്യങ്ങൾ കോടിക്കണക്കിന്​ ഡോളറുകൾ അധികമായി ചെലവഴിക്കുന്നുണ്ട്​. യു.എസ്​ ഒരുപാട്​ തുക ചെലവഴിക്കുന്നുണ്ട്​. യൂറോപ്യൻ അതിർത്തികൾ മോശമാണ്​. പൈപ്​ലൈൻ ഇടപാടിലൂടെ റഷ്യയിലേക്ക്​ ഡോളറുകളെത്തുന്നത്​ അംഗീകരിക്കാനാവില്ല.- ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

ബ്രസൽസിൽ വെച്ചു നടന്ന വാർഷിക നാറ്റോ സമ്മേളനം കഴിഞ്ഞ്​ തിരിച്ചെത്തിയ ഉടനെയായിരുന്നു ട്രംപി​​​െൻറ ട്വീറ്റ്​. സമ്മേളനത്തിൽ യൂറോപ്പി​​​െൻറ പ്രതിരോധ ചെലവി​​​െൻറ ഭീമമായ ഭാഗവും വഹിക്കുന്നത്​ വാഷിങ്​ടൺ ആണെന്ന്​ പറഞ്ഞ ട്രംപ്​ യു.എസ്​ സഖ്യകക്ഷികൾക്കെതിരെ നിശിത വിമർശനമുയർത്തിയിരുന്നു. കുടാതെ അവരുടെ സൈനിക ചെലവ്​ മൊത്തം ആഭ്യന്തര ഉത്​പ്പന്നത്തി​​​െൻറ(ജി.ഡി.പി) രണ്ട്​ ശതമാനത്തിൽ നിന്ന്​ നാല്​ ശതമാനമാക്കി ഉയർത്താൻ പ്രേരിപ്പിക്കുകയും ചെയ്​തിരുന്നു. 2024ഒാടെ  പ്രതിരോധ മേഖലയിൽ ജി.ഡി.പിയുടെ രണ്ട്​ ശതമാനം ചെലവഴിക്കുമെന്ന്​ 2014ൽ നാറ്റോ അംഗങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ രണ്ട്​ ശതമാനമെന്ന ലക്ഷ്യം പോലുമാവാത്തതിനാൽ ട്രംപ്​ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsdefense spendingNATO alliesDonald Trump
News Summary - Trump not satisfied with increased defense spending by NATO allies-world news
Next Story