അശോക് മൈക്കൽ പിേൻറായെ ഐ.ബി.ആർ.ഡി പ്രതിനിധിയായി ട്രംപ് നിർദേശിച്ചു
text_fieldsവാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കക്കാരനായ അശോക് മൈക്കൽ പിേൻറായെ ഇൻറർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെൻറ് (ഐ.ബി.ആർ.ഡി) പ്രതിനിധിയായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. നിലവിൽ യു.എസ് ട്രഷറി അണ്ടർ സെക്രട്ടറിയുടെ കൗൺസിലറാണ് പിേൻറാ.
ഐ.ബി.ആർ.ഡിയിൽ അേമരിക്കയുടെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായാണ് ഇദ്ദേഹം ചുമതല വഹിക്കുക. രണ്ടുവർഷത്തേക്കാണ് നിയമനം. നിലവിൽ എറിക് ബെഥേലാണ് ഈ പദവിയിൽ. നാമനിർദേശം സെനറ്റ് അംഗീകരിച്ചാൽ പിേൻറാ സ്ഥാനമേൽക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് ബി.എയും ഇല്ലിനോയിസ് കോളജ് ഓഫ് ലോയിൽ നിന്ന് ജെ.ഡിയും നേടിയ പിേൻറാ മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ സ്പെഷ്യൽ അസിസ്റ്റൻറും അസോസിയേറ്റ് കോൺസലുമായിരുന്നു. സെനറ്റിലെ വാണിജ്യ, ശാസ്ത്ര, ഗതാഗത കമ്മിറ്റിയിലെ ചീഫ് ഇൻവെസ്റ്റിഗേറ്റീവ് കൗൺസൽ, പോളിസി ഡയറക്ടർ തുടങ്ങി നിരവധി സുപ്രധാന ചുമതലകൾ ഇേദ്ദഹം വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
