Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​ എംബസി...

യു.​എ​സ്​ എംബസി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റ​ൽ:  സ​മ്മ​ർ​ദം ഫ​ലം ക​ണ്ടു; ട്രം​പ്​  തീ​രു​മാ​നം മാ​റ്റി

text_fields
bookmark_border
യു.​എ​സ്​ എംബസി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റ​ൽ:  സ​മ്മ​ർ​ദം ഫ​ലം ക​ണ്ടു; ട്രം​പ്​  തീ​രു​മാ​നം മാ​റ്റി
cancel
വാ​ഷി​ങ്​​ട​ൺ: പ​ര​മ്പ​രാ​ഗ​ത കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ തെ​റ്റി​ച്ച്​ ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​നും യു.​എ​സ്​ എം​ബ​സി അ​വി​േ​ട​ക്ക്​ മാ​റ്റു​ന്ന​തി​നു​മു​ള്ള തീ​രു​മാ​നം പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു യു.​എ​സ്​ എം​ബ​സി കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​ന്ന കാര്യം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ അ​റി​യി​ച്ച​ത്. തീ​രു​മാ​ന​ത്തി​​െൻറ ദൂ​ര​വ്യാ​പ​ക​ഫ​ല​ങ്ങ​ളെ കു​റി​ച്ച്​  ലോ​ക​നേ​താ​ക്ക​ൾ ട്രം​പു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

​േജാ​ർ​ഡ​ൻ, തു​ർ​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള  രാ​ജ്യ​ങ്ങ​ളും യു.​എ​സി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​നം എ​ന്നാ​ണെ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ വ്യ​ക്ത​മാ​ക്കി​യി​ല്ല. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ ട്രം​പ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന​ സൂ​ച​ന​യും വൈ​റ്റ്​​ഹൗ​സ്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കി. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ സം​ഘ​ർ​ഷ​ത്തി​ലെ സു​പ്ര​ധാ​ന വി​ഷ​യ​മാ​ണ്​ ജ​റൂ​സ​ലം.   ജ​റൂ​സ​ലം ത​ങ്ങ​ളു​ടെ ത​ല​സ്​​ഥാ​ന​മാ​ണെ​ന്നാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​സ്രാ​യേ​ലി​​െൻറ അ​വ​കാ​ശ​വാ​ദ​ത്തെ അ​ന്താ​രാ​ഷ്​​ട്ര ലോ​കം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യി രാ​ഷ്​​ട്രം വേ​ണ​മെ​ന്നാ​ണ്​ ഫ​ല​സ്​​തീ​​െൻറ ആ​വ​ശ്യം. ച​രി​​ത്രം തി​രു​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ ക​ന​ത്ത പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ ത​​ു​ർ​ക്കി താക്കീതു ന​ൽ​കി.​ ട്രം​പി​​െൻറ നീ​ക്കം മു​സ്​​ലിം​ക​ളെ സം​ബ​ന്ധി​ച്ച്​ ചു​വ​ന്ന​രേ​ഖ​യാ​ണെ​ന്നു പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ്​ യു.​എ​സ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ഉ​പ പ്ര​ധാ​ന​മ​ന്ത്രി ബെ​കി​ർ ബൊ​സ്​​ദാ​ഗ്​ ആ​രോ​പി​ച്ചു.

 ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ട്രം​പു​മാ​യി ടെ​ലി​ഫോ​ൺ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റ​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഫ​ല​സ്​​തീ​ൻ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന്​ അ​റ​ബ്​ ലീ​ഗ്​ പ്ര​ത്യേ​ക യോ​ഗം ചേ​രു​ക​യും ചെ​യ്​​തു. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ൽ യു.​എ​സു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും വി​ച്ഛേ​ദി​ക്കു​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemworld newsUS Embassymalayalam newsDonald Trump
News Summary - Trump misses deadline over moving US embassy to Jerusalem -World news
Next Story