ഭിന്നത വിെട്ടാഴിയാതെ മെർകൽ^ട്രംപ് കൂടിക്കാഴ്ച
text_fieldsവാഷിങ്ടൺ: അഭിപ്രായഭിന്നതകൾ മറന്ന് യു.എസുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാമെന്ന പ്രതീക്ഷയിൽ ജർമൻ ചാൻസലർ അംഗല മെർകൽ വൈറ്റ്ഹൗസിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണകാലംതൊട്ട് തുടങ്ങിയതാണ് മെർകലും ട്രംപും തമ്മിലുള്ള പോര്. വ്യാപാരം, കുടിയേറ്റം തുടങ്ങി എല്ലാ വിഷയങ്ങളിലും ട്രംപ് പുലർത്തുന്ന സമീപനങ്ങളെ നിശിതമായി വിമർശിച്ചിരുന്നു അവർ. സിറിയയിൽനിന്നുള്ള അഭയാർഥികളെ സ്വീകരിച്ച് മെർകൽ ജർമനിയെ വിനാശത്തിലേക്ക് നയിക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഏതായാലും ഭിന്നതകൾ മാറ്റിവെച്ച് ഒരുമിക്കാവുന്ന മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ ആരായുകയായിരുന്നു കൂടിക്കാഴ്ചക്കിടെ ഇരുനേതാക്കളും.
വൈറ്റ്ഹൗസിൽ മെർകലിന് ട്രംപ് ഉൗഷ്മള സ്വാഗതമാണ് നൽകിയത്. നാറ്റോ ശക്തിപ്പെടുത്തുന്നതിെൻറയും െഎ.എസിനെതിരെ പോരാടുന്നതിെൻറയും യുക്രെയ്ൻ, അഫ്ഗാൻ രാജ്യങ്ങളിലെ സംഘർഷം പരിഹരിക്കുന്നതിനെക്കുറിച്ചും അവർ ചർച്ചചെയ്തു. ട്രംപും മെർകലും തമ്മിലുള്ള സംയുക്ത വാർത്തസമ്മേളനത്തിലും പൊരുത്തക്കേടുകൾ തെളിഞ്ഞുനിന്നു. യൂറോപ്പിലെ കരുത്തയായ നേതാവിന് ഷേക്ഹാൻഡ് നൽകാൻ ട്രംപ് തയാറായില്ല. കാമറ ഫ്ലാഷുകൾ തുരുതുരെ മിന്നുന്നതിനിടെയായിരുന്നു ഹസ്തദാനം വേണോ എന്ന് മെർകലിെൻറ ചോദ്യം. എന്നാൽ, അതു കേൾക്കാത്ത ഭാവത്തിൽ ട്രംപ് വിദൂരതയിലേക്ക് നോക്കുകയായിരുന്നു.
അതേസമയം, ബ്രെക്സിറ്റിെൻറ സന്ദേശവാഹകയായ ബ്രിട്ടീഷ് പ്രധാനമന്ത്രി യു.എസിലെത്തിയപ്പോൾ തെരേസ മേയ്യെ ഹസ്തദാനം ചെയ്യാൻ ട്രംപ് തിടുക്കംകാട്ടിയിരുന്നു.
ഭിന്നതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് മെർകൽ തുടങ്ങിയതും. കുടിയേറ്റം ഒരു ആനുകൂല്യമാണ്. എന്നാൽ, അത് അവകാശമായി കണക്കാക്കാനാവില്ല. അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് മുഖ്യം. അതിൽ മറുചോദ്യമില്ല ^ട്രംപ് വ്യക്തമാക്കി. നാറ്റോക്ക് പൂർണ പിന്തുണ നൽകുമെന്നും എന്നാൽ, എല്ലാ അംഗങ്ങളും അവരവരുടെ വീതം നൽകണമെന്നും ട്രംപ് സൂചിപ്പിച്ചു.ജർമനിയുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുേമ്പാൾ യു.എസിെൻറ സാമ്പത്തിക നില കൂടുതൽ ഭദ്രമാവുമെന്നും ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇൗ വിഷയത്തിലൂന്നിയായിരുന്നു ഇരുവരുടെയും തുടർചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
