തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ: ട്രംപിനെ ചോദ്യം ചെയ്തേക്കും
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായ ആരോപണത്തിൽ ഡോണൾഡ് ട്രംപിനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ട്രംപ് സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനായ അറ്റോണി ജനറൽ ജെഫ് സെഷൻസിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണച്ചുമതലയുള്ള എഫ്.ബി.െഎ മുൻ ഡയറക്ടർ റോബർട് മുള്ളറാണ് സെഷൻസുമായി കൂടിക്കാഴ്ച നടത്തിയത്.
മുൻ ദേശീയ സുരക്ഷ ഉപദേശകൻ മൈക്കിൾ ഫ്ലിൻ, മുൻ എഫ്.ബി.െഎ ഡയറക്ടർ ജെയിംസ് കോമി എന്നിവരെ പുറത്താക്കിയത് സംബന്ധിച്ചാവും ട്രംപിനോട് വിവരങ്ങളാരായുക.
ഇക്കാര്യത്തിൽ പ്രസിഡൻറിെൻറ അഭിഭാഷകരുമായി അന്വേഷണ ഉദ്യോഗസ്ഥൻ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിെൻറ അഭിഭാഷകനായ ജോൺ ഡോവ്ഡ് നിഷേധിച്ചിട്ടുണ്ട്. നേരത്തെ ചേദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ട്രംപ് സൂചന നലകിയിരുന്നു.
സെഷൻസിനെ ചോദ്യം ചെയ്തത് കഴിഞ്ഞ ആഴ്ചയാണെന്നാണ് റിപ്പോർട്ട്. യു.എസിലെ റഷ്യൻ അംബാസഡറുമായി രണ്ട് പ്രാവശ്യം സെഷൻസ് കൂടിക്കാഴ്ച നടത്തിയതായാണ് ആരോപണമുള്ളത്. സെഷൻസ് വളരെ ദുർബലനായ അറ്റോണിയാണെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ട്രംപ് പ്രസ്താവന നടത്തിയിരുന്നു.
പ്രസിഡൻറും അറ്റോണി ജനറലും തമ്മിലുള്ള ബന്ധം ഉലഞ്ഞതായി ഇക്കാര്യം ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിന് പുറെമ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുടെ ഇ-മെയിൽ ചോർത്തിയതായ ആരോപണവും അന്വേഷണത്തിെൻറ പരിധിയിൽ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
