കശ്മീർ: മധ്യസ്ഥതക്ക് ഒരുക്കമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ ചർച്ചകളിൽ മധ്യസ്ഥതക്ക് ഒരുക്കമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായി വൈറ്റ്ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് സഹായവാഗ്ദാനം. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ എന്ന് ട്രംപ് വ്യക്തമാക്കി.
കശ്മീർ വിഷയം ഉഭയകക്ഷിപ്രശ്നമായതിനാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 2016ൽ നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിനുശേഷം പാകിസ്താനുമായി കശ്മീർ വിഷയം ഇന്ത്യ ചർച്ചചെയ്തിട്ടില്ല. ഭീകരതയും ചർച്ചകളും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസിലെത്തിയ ഇംറാൻ ഖാനൊപ്പം വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുൈറശി, സൈനിക മേധാവി ഖമർ ജാവെദ് ബജ്വ, രഹസ്യാന്വേഷണ ഏജൻസിയായ ഇൻറർ സർവിസസ് ഇൻറലിജൻസ് (ഐ.എസ്.ഐ) മേധാവി ലഫ്. ജനറൽ ഫാഇസ് ഹമീദ് എന്നിവരുമുണ്ടായിരുന്നു