ഇ-മെയിൽ പരസ്യമാക്കി ട്രംപ് ജൂനിയർ വിവാദത്തിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അനുകൂലമായി റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിന് കരുത്ത്പകരുന്ന നീക്കവുമായി ഡോണൾഡ് ട്രംപ് ജൂനിയർ. െഡമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിൻറണും റഷ്യയുമായി നടന്ന ഇടപാടുകളുടെ വിവരങ്ങൾ നൽകാമെന്ന വാഗ്ദാനമടക്കം നിരവധി നിർണായക സൂചനകൾ അടങ്ങിയ ഇ-മെയിൽ സംഭാഷണപരമ്പരയാണ് ട്രംപിെൻറ മകൻ ട്രംപ് ജൂനിയർ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
ട്രംപ് ജൂനിയറും റഷ്യൻ അധികൃതരും തമ്മിൽനടന്ന സംഭാഷണവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം ന്യൂയോർക് ടൈംസ് പ്രഖ്യാപിച്ചിരുന്നു. ഇൗ ഭീഷണിയുടെ മുനയൊടിക്കാനുള്ള ട്രംപ് ജൂനിയറുടെ നീക്കമാണ് പാളിയത്. റഷ്യക്കുവേണ്ടി എന്ന മുഖവുരയോടെ ബ്രിട്ടീഷ് മുൻ പത്രപ്രവർത്തകൻ റോബ് ഗോൾഡ്സ്റ്റൺ തനിക്കയച്ച ഇ-മെയിലുകളാണ് ജൂനിയർ പുറത്തുവിട്ടത്.
2016ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് നടന്ന സംഭാഷണത്തിൽ, ഹിലരിയെ പ്രതിരോധത്തിലാക്കാൻ സഹായിക്കുന്നവിധം, അവർ റഷ്യയുമായി നടത്തിയ ഇടപാടുകളുടെ രേഖകളും വിവരങ്ങളും നൽകാൻ സമുന്നതനായ ഒരു റഷ്യൻ പ്രോസിക്യൂട്ടർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് പ്രചാരണവിഭാഗത്തിന് വലിയ രീതിയിൽ അത് ഗുണം ചെയ്യുമെന്നുമാണ് ഗോൾഡ്സ്റ്റൺ ആദ്യ ഇ-മെയിലിൽ പറയുന്നത്. ഇത് റഷ്യൻ സർക്കാറിേൻറതാണെന്നും അവർ ട്രംപിന് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വാഗ്ദാനം സ്വാഗതം ചെയ്ത് അതിൽ തനിക്ക് താൽപര്യമുള്ളതായി ജൂനിയർ നിമിഷങ്ങൾക്കകം മറുപടിയും നൽകിയിട്ടുണ്ട്. റഷ്യൻ അഭിഭാഷകയായ നതാലിയ വെസൽനിസ്കായയുമായി നടത്തേണ്ട കൂടിക്കാഴ്ചയെക്കുറിച്ചും ഗോൾഡ്സ്റ്റോൺ ജൂനിയറോട് പറയുന്നുണ്ട്. കൂടിക്കാഴ്ച നടത്താമെന്ന് അദ്ദേഹം മറുപടിയും നൽകുന്നു. ഇ-മെയിൽ വിവരങ്ങൾ ട്രംപിെൻറ പ്രചാരണവിഭാഗം തലവനുമായും മരുമകൻ ജാരദ് കുഷ്നറുമായും താൻ ചർച്ച ചെയ്തെന്ന സൂചനയും ജൂനിയറുടെ മറുപടിയിൽനിന്ന് ലഭിക്കുന്നുണ്ട്.
ഇ-മെയിൽ പുറത്തുവിട്ടതിനു പിന്നാലെ റഷ്യയുമായി ട്രംപും സംഘവും ഒത്തുകളിെച്ചന്ന് ചൂണ്ടിക്കാട്ടി െഡമോക്രാറ്റുകൾ രംഗത്തെത്തി. ഇ-മെയിൽ സംഭാഷണം പുറത്തുവിട്ട മകെൻറ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. സുതാര്യനും നിഷ്കളങ്കനുമാണ് തെൻറ മകൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ, റഷ്യൻ അഭിഭാഷകയുമായി മകൻ നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും ട്രംപ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
