ഇറാൻ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണവുമായി രാജ്യങ്ങൾ
text_fieldsവാഷിങ്ടൺ: തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം 2015ലെ ആണവ കരാർ പ്രകാരമുള്ള സംഭരണ ശേഷിയിലധികമായതായി ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫിെൻറ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണവുമായി വൻശക്തി രാജ്യങ്ങൾ. അമേരിക്കയും ഇസ്രായേലുമടക്കമുള്ള രാജ്യങ്ങൾ രൂക്ഷമായി പ്രതികരിച്ചപ്പോൾ യു.എസ് സമ്മർദത്തിെൻറ ഫലമാണ് ഇറാൻ പ്രസ്താവനയെന്ന് റഷ്യ കുറ്റപ്പെടുത്തി. അതേസമയം, കരാർ ഇല്ലാതാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ.
ഇറാൻ തീകൊണ്ട് കളിക്കുകയാണെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം. എന്തിനോടാണ് കളിക്കുന്നതെന്നും അവർക്കറിയാം. തീയുമായാണ് അവർ കളിക്കുന്നത് -ട്രംപ് പറഞ്ഞു. ഇറാനുമേൽ ഉപരോധമേർപ്പെടുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ഇസ്രായേൽ ആവശ്യപ്പെട്ടു. എന്നാൽ, കരാർ പരാജയപ്പെടുന്ന തരത്തിൽ യു.എസ് നടത്തിയ ഇടപെടലുകളുടെ അനന്തരഫലമാണ് പ്രസ്താവനയെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
കരാറിൽനിന്ന് അകലുന്ന തരത്തിൽ ഇനിയൊരു നടപടി ഉണ്ടാകരുതെന്ന് ബ്രിട്ടൻ അഭിപ്രായപ്പെട്ടു. സമ്പുഷ്ട യുറേനിയത്തിെൻറ സംഭരണപരിധി കുറക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. കരാർ ലംഘിക്കുന്ന തരത്തിലുള്ള നടപടികളിൽനിന്ന് ഇറാൻ വിട്ടുനിൽക്കണമെന്നും മാക്രോൺ പറഞ്ഞു. കരാറിൽ ഉറച്ചുനിൽക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അതിനിടെ മാക്രോണുമായി കരാർ സംബന്ധിച്ച് ട്രംപ് സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
കരാറിൽനിന്ന് കഴിഞ്ഞവർഷം പിന്മാറിയ യു.എസ് ഇറാെൻറ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകൾക്കും ഉപരോധമേർപ്പെടുത്തിയിരുന്നു. കരാറിലുൾപ്പെട്ട ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവർ ഉപരോധം പിൻവലിക്കാൻ ഇടപെട്ടില്ലെങ്കിൽ കരാറിലെ മറ്റു വ്യവസ്ഥകളിൽനിന്നും പിന്മാറുമെന്ന് ഇറാൻ അറിയി