ഇംപീച്ച്മെൻറ് വിചാരണ ഉടൻ വേണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: തനിക്കെതിരായ സെനറ്റിലെ ഇംപീച്ച്മെൻറ് വിചാരണ ഉടൻ നടത്തണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച ട്രംപിെൻറ കുറ്റവിചാരണ ജന പ്രതിനിധിസഭ കടന്നതോടെയാണ് അേദ്ദഹത്തിെൻറ പ്രതികരണം വന്നത്. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടി തടസ്സപ്പെടുത്തൽ എന്നിവയാണ് ട്രംപിനെതിരായ കുറ്റം.
സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിയുടെ ഭൂരിപക്ഷം വെച്ച് ട്രംപിന് എതിരായതൊന്നും അവിടെ സംഭവിക്കില്ല. ഡെമോക്രാറ്റുകൾക്കെതിരെ ട്രംപ് തുരുതുരാ ട്വീറ്റ് ചെയ്താണ് പ്രതികരിച്ചത്. ഡെമോക്രാറ്റുകളുടെ വാദങ്ങൾ അതിദുർബലമായതിനാൽ, അവർക്ക് വിചാരണയിലേക്ക് പോകാൻ താൽപര്യമില്ലെന്ന് ട്രംപ് ആരോപിച്ചു. അതിനാൽ, വിചാരണ െപട്ടെന്ന് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തം നൂറ് സീറ്റുകളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളാണുള്ളത്. ഡെമോക്രാറ്റുകൾക്ക് 45ഉം. രണ്ടു പേർ സ്വതന്ത്രരാണ്. ജനുവരി ആദ്യം സെനറ്റിൽ വിചാരണ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
